---
title: "റോഡിൽ അറ്റകുറ്റപ്പണി; ഈ റോഡുകളിൽ ഭാ​ഗികമായി അടച്ചിടിൽ ഉണ്ടാകുമെന്ന് അബുദബി ഭരണകൂടം"
english_title: "Road maintenance Abu Dhabi government says these roads will be partially closed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/321379/road-maintenance-abu-dhabi-government-says-these-roads-will-be-partially-closed"
published_at: "2025-10-19T08:46:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f4582e22fd9_rrr.jpg"
keywords: []
---

# റോഡിൽ അറ്റകുറ്റപ്പണി; ഈ റോഡുകളിൽ ഭാ​ഗികമായി അടച്ചിടിൽ ഉണ്ടാകുമെന്ന് അബുദബി ഭരണകൂടം

> **Lead Summary:** **അബുദബി: [** അബുദബിയിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി യാസ് ഐലന്‍ഡും അല്‍ ദഫ്ര മേഖലയും ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ ഭാഗിക അടച്ചിടല്‍ പ്രഖ്യാപിച്ച് അബുദാബി മൊബിലിറ്റി. ഇന്ന് മുതല്‍ ഈ മാസം 29 വരെയാണ് താല്‍ക്കാലിക അടച്ചിടല്‍. ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡ്, ശൈഖ് സലാമ ബിന്‍ത് ബുട്ടി റോഡ് തുടങ്ങിയ സ്ഥലങ്ങളിലും നിയന്ത്രണങ്ങള്‍ ഉണ്ടാകും.

## Article Content

**അബുദബി: [** അബുദബിയിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി യാസ് ഐലന്‍ഡും അല്‍ ദഫ്ര മേഖലയും ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ ഭാഗിക അടച്ചിടല്‍ പ്രഖ്യാപിച്ച് അബുദാബി മൊബിലിറ്റി. ഇന്ന് മുതല്‍ ഈ മാസം 29 വരെയാണ് താല്‍ക്കാലിക അടച്ചിടല്‍. ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡ്, ശൈഖ് സലാമ ബിന്‍ത് ബുട്ടി റോഡ് തുടങ്ങിയ സ്ഥലങ്ങളിലും നിയന്ത്രണങ്ങള്‍ ഉണ്ടാകും.

സാദിയാത്ത് ഐലന്‍ഡിലേക്കുള്ള ദിശയില്‍ വലതുവശത്തെ രണ്ട് ലെയ്നുകള്‍ രാത്രി 12 മുതല്‍ വൈകുന്നേരം 4 വരെ അടച്ചിടും. നാളെ വരെ ഇതേ ദിശയില്‍ ഇടതുവശത്തെ മൂന്ന് ലെയ്നുകളും രാത്രി 12 മുതല്‍ വൈകുന്നേരം 4 വരെ അടച്ചിടുമെന്നും അബുദബി മൊബിലിറ്റി അറിയിച്ചു. യാത്രക്കാര്‍ മറ്റു പാതകള്‍ തെരഞ്ഞെടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/321379/road-maintenance-abu-dhabi-government-says-these-roads-will-be-partially-closed)