---
title: "അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം"
english_title: "Low pressure area formed in the Arabian Sea Oman Meteorological Department issues warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/321436/low-pressure-area-formed-in-the-arabian-sea-oman-meteorological-department-issues-warning"
published_at: "2025-10-19T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f4beb7d8a9a_ty.jpg"
keywords: []
---

# അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

> **Lead Summary:** **മസ്‌കത്ത്: [** അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് വരും ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ടെന്നാണ് നാഷണൽ മൾട്ടിഹാസാർഡ് ഏർലി വാണിങ് സെൻ്റർ അറിയിച്ചത്.

## Article Content

**മസ്‌കത്ത്: [** അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് വരും ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെട്ട് തീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ടെന്നാണ് നാഷണൽ മൾട്ടിഹാസാർഡ് ഏർലി വാണിങ് സെൻ്റർ അറിയിച്ചത്.

ഒക്ടോബർ 21-ഓടെ ന്യൂനമർദം കൂടുതൽ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഗ്രഹ ചിത്രങ്ങളുടെയും കാലാവസ്ഥാ വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ, അറബിക്കടലിന്റെ തെക്കുകിഴക്ക് ഭാഗത്തുള്ള മേഘങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ ന്യൂനമർദം ക്രമേണ പടിഞ്ഞാറോട്ട് നീങ്ങാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, അടുത്ത അഞ്ച് ദിവസങ്ങളിൽ ഈ ന്യൂനമർദം ഒമാനെ നേരിട്ട് ബാധിക്കാനോ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനോ സാധ്യതയില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നിരുന്നാലും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/321436/low-pressure-area-formed-in-the-arabian-sea-oman-meteorological-department-issues-warning)