---
title: "തിരക്കേറി ദുബായ് എക്സ്പോ; സന്ദർശിച്ചത് 27 ലക്ഷം കുട്ടികൾ "
english_title: "Busy Dubai Expo; 27 lakh children visited"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/32158/busy-dubai-expo-27-lakh-children-visited"
published_at: "2022-03-16T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231f0b0923f8_uae expo.jpg"
keywords: []
---

# തിരക്കേറി ദുബായ് എക്സ്പോ; സന്ദർശിച്ചത് 27 ലക്ഷം കുട്ടികൾ 

> **Lead Summary:** **ദുബായ്: ** എക്സ്പോ അവസാനഘട്ടത്തിലേക്ക് കടന്നതോടെ സന്ദർശകരുടെ കുത്തൊഴുക്ക്. ഒരാഴ്ചയ്ക്കിടെ മാത്രം 16 ലക്ഷത്തോളം പേരെത്തി. എക്സ്പോ തുടങ്ങിയ ഒക്ടോബർ ഒന്നു മുതൽ ഇതുവരെ 1.9 കോടിയിലേറെ.

## Article Content

**ദുബായ്: ** എക്സ്പോ അവസാനഘട്ടത്തിലേക്ക് കടന്നതോടെ സന്ദർശകരുടെ കുത്തൊഴുക്ക്. ഒരാഴ്ചയ്ക്കിടെ മാത്രം 16 ലക്ഷത്തോളം പേരെത്തി. എക്സ്പോ തുടങ്ങിയ ഒക്ടോബർ ഒന്നു മുതൽ ഇതുവരെ 1.9 കോടിയിലേറെ.

18 വയസ്സിൽ താഴെയുള്ള 27 ലക്ഷം പേർ എത്തിയതായി എക്സ്പോ ദുബായ് സീനിയർ വൈസ് പ്രസിഡന്റ് സ്കൊനൈദ് മഗീയൻ പറഞ്ഞു. സമാപനദിവസമായ 31ന് അൽ വാസൽ പ്ലാസയിൽ നടക്കുന്ന പരിപാടികളിൽ കുട്ടികളാകും വിഐപികൾ. പരമാവധി കുട്ടികളെ പങ്കെടുപ്പിക്കും. പ്രത്യേക പരിപാടികളൊരുക്കും.

രാജ്യാന്തര കലാകാരന്മാർ അണിനിരക്കുന്ന വമ്പൻ പരിപാടികളുണ്ടാകുമെന്നും വ്യക്തമാക്കി. എക്സ്പോ അവസാനിക്കുമ്പോഴേക്കും 2.5 കോടി സന്ദർശകരെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 18ന് കൊച്ചുകൂട്ടുകാർക്ക് ചോക്‌ലേറ്റുകളും മറ്റുമായി 2 ലക്ഷം സമ്മാനങ്ങൾ വിതരണം ചെയ്യും.

വാട്ടർവീക്ക് എന്ന പ്രമേയത്തിലാകും അവസാന ആഴ്ചയിലെ പരിപാടികൾ. ജലക്ഷാമം, ജലപദ്ധതികൾ തുടങ്ങിയവയെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളുമുണ്ടാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/32158/busy-dubai-expo-27-lakh-children-visited)