---
title: "മെഡി ഫോം തടസ്സം നീക്കി; സൗദിയിൽ സ്ട്രോക്ക് ബാധിതനായിരുന്ന മലയാളിയെ തുടർ ചികിത്സയ്ക്കായി നാട്ടിലെത്തിച്ചു"
english_title: "Medi-Form obstacle removed; Malayali man who suffered a stroke in Saudi Arabia brought back home for further treatment"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/321744/medi-form-obstacle-removed-malayali-man-who-suffered-a-stroke-in-saudi-arabia-brought-back-home-for-further-treatment"
published_at: "2025-10-21T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7553336b3c_HGHGHG.jpg"
keywords: []
---

# മെഡി ഫോം തടസ്സം നീക്കി; സൗദിയിൽ സ്ട്രോക്ക് ബാധിതനായിരുന്ന മലയാളിയെ തുടർ ചികിത്സയ്ക്കായി നാട്ടിലെത്തിച്ചു

> **Lead Summary:** **വാ​ദി ദ​വാ​സി​ർ:[ ** സ്ട്രോക്ക് സംബന്ധമായ അസുഖത്തെ തുടർന്ന് സൗദി അറേബ്യയിലെ വാദി ദവാസിർ ജനറൽ ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയെ നാട്ടിലെത്തിച്ചു. മലപ്പുറം കുഞ്ഞുംപുറം പുകയൂർ സ്വദേശി അസ്സൈൻ ആണ് സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങിയത്.

## Article Content

**വാ​ദി ദ​വാ​സി​ർ:[ ** സ്ട്രോക്ക് സംബന്ധമായ അസുഖത്തെ തുടർന്ന് സൗദി അറേബ്യയിലെ വാദി ദവാസിർ ജനറൽ ആശുപത്രിയിൽ ഒരു മാസമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയെ നാട്ടിലെത്തിച്ചു. മലപ്പുറം കുഞ്ഞുംപുറം പുകയൂർ സ്വദേശി അസ്സൈൻ ആണ് സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങിയത്.

ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തി​ട്ടും തു​ട​ർ​ചി​കി​ത്സ​ക്ക് നാ​ട്ടി​ൽ പോ​വാ​നു​ള്ള എ​യ​ർ​ലൈ​ൻ​സ് മെ​ഡി ഫോം ​ഒ​രു മാ​സ​ത്തെ ബെ​ഡ് റെ​സ്റ്റി​ന് ശേ​ഷം മാ​ത്ര​മേ ത​രാ​നാ​വൂ എ​ന്ന് ചി​കി​ത്സി​ച്ച ഡോ​ക്ട​ർ അ​റി​യി​ച്ച വി​വ​രം വി​ഷ​മ​ത്തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്റെ ബ​ന്ധു​ക്ക​ൾ വാ​ദി​ദ​വാ​സി​ർ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രെ​യും ഐ.​സി.​എ​ഫ്‌ പ്ര​വ​ർ​ത്ത​ക​രെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രാ​യ സി​റാ​ജ്, നി​യാ​സ് കൊ​ട്ട​പ്പു​റം, ഐ.​സി.​എ​ഫ്‌ പ്ര​വ​ർ​ത്ത​ക​രാ​യ സി​റാ​ജ് സ​ഖാ​ഫി, റാ​ഫി, അ​ജ്മ​ൽ ലാ​മ എ​ന്നി​വ​രു​ടെ തു​ട​ർ​ച്ച​യാ​യ ഇ​ട​പെ​ട​ൽ മൂ​ലം ചി​കി​ൽ​സി​ച്ച ഡോ​ക്ട​ർ മെ​ഡി​ഫോം ന​ൽ​കു​ക​യും ഇ​ദ്ദേ​ഹ​ത്തെ ഉ​ട​നെ നാ​ട്ടി​ല​യ​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ലേ​ക്കു​ള്ള സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ലെ​ത്തി​ക്കു​ക​യും തു​ട​ർ ചി​കി​ത്സ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ ഇ.​എം.​എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/321744/medi-form-obstacle-removed-malayali-man-who-suffered-a-stroke-in-saudi-arabia-brought-back-home-for-further-treatment)