---
title: "റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം; കാ​ർ ഇടിച്ച് പ്ര​വാ​സി മ​രി​ച്ചു"
english_title: "Accident occurred while crossing the road migrant dies after being hit by car"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/322122/accident-occurred-while-crossing-the-road-migrant-dies-after-being-hit-by-car"
published_at: "2025-10-23T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9facde1b43_fff.jpg"
keywords: []
---

# റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം; കാ​ർ ഇടിച്ച് പ്ര​വാ​സി മ​രി​ച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **ജാ​ബി​ർ അ​ൽ അ​ലി​ക്ക് സ​മീ​പ​മു​ണ്ടാ​യ റോ​ഡ​പ​ക​ട​ത്തി​ൽ പ്ര​വാ​സി മ​രി​ച്ചു. പ്ര​വാ​സി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. സ്വ​ദേ​ശി ഓ​ടി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. അ​പ​ക​ട വി​വ​രം വാ​ഹ​ന​മോ​ടി​ച്ച​യാ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഓ​പ​റേ​ഷ​ൻ​സ് റൂ​മി​ൽ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പൊ​ലീ​സും ആം​ബു​ല​ൻ​സും ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **ജാ​ബി​ർ അ​ൽ അ​ലി​ക്ക് സ​മീ​പ​മു​ണ്ടാ​യ റോ​ഡ​പ​ക​ട​ത്തി​ൽ പ്ര​വാ​സി മ​രി​ച്ചു. പ്ര​വാ​സി റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. സ്വ​ദേ​ശി ഓ​ടി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. അ​പ​ക​ട വി​വ​രം വാ​ഹ​ന​മോ​ടി​ച്ച​യാ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ഓ​പ​റേ​ഷ​ൻ​സ് റൂ​മി​ൽ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പൊ​ലീ​സും ആം​ബു​ല​ൻ​സും ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി.

എ​ന്നാ​ൽ, മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ പ്ര​വാ​സി അ​പ​ക​ട​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഫോ​റ​ൻ​സി​ക് ഡോ​ക്ട​ർ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.​സം​ഭ​വ​ത്തി​ന്റെ കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കു​ന്ന​തി​നാ​യി അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/322122/accident-occurred-while-crossing-the-road-migrant-dies-after-being-hit-by-car)