---
title: "അൽ വക്ര തുറമുഖത്ത് നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; ആളപായമില്ല"
english_title: "Several fishing boats catch fire at Al Wakra port; no casualties reported"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/322133/several-fishing-boats-catch-fire-at-al-wakra-port-no-casualties-reported"
published_at: "2025-10-23T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa036c867ef_JGHJGJG.jpg"
keywords: []
---

# അൽ വക്ര തുറമുഖത്ത് നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു; ആളപായമില്ല

> **Lead Summary:** **ദോ​ഹ: [** ഖത്തറിലെ അൽ വക്ര തുറമുഖത്ത് നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.

## Article Content

**ദോ​ഹ: [** ഖത്തറിലെ അൽ വക്ര തുറമുഖത്ത് നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് തീപിടിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.

അഗ്നിബാധയെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ സിവിൽ ഡിഫൻസ് ടീം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

​തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം, നാ​ശ​ന​ഷ്ടം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ​തീ ​ആ​ളി​ക്ക​ത്തു​ന്ന​തി​ന്റെ​യും പു​ക ഉ​യ​രു​ന്ന​തി​ന്റെ​യും വി​ഡി​യോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/322133/several-fishing-boats-catch-fire-at-al-wakra-port-no-casualties-reported)