---
title: "റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു"
english_title: "An expatriate Malayali died in Saudi Arabia after an accident while taking down the AC in his room for repairs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/322352/an-expatriate-malayali-died-in-saudi-arabia-after-an-accident-while-taking-down-the-ac-in-his-room-for-repairs"
published_at: "2025-10-24T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb5af7ca76b_dfdsf.jpg"
keywords: []
---

# റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ അപകടം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു

> **Lead Summary:** **റിയാദ്: [** റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ബോധരഹിതനായി താഴെ വീഴുകയും തുടർന്ന് ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം ബാലാത്തുരുത്തി സ്വദേശി മനോഹരൻ അന്തരിച്ചു. കഴിഞ്ഞ 17 വർഷമായി സൗദിയിൽ നിർമാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്ന മനോഹരൻ, പരേതനായ കുട്ടന്റെയും സുഭദ്രയുടെയും മകനാണ്. ഭാര്യ: രമ്യ. മക്കൾ: അശ്വിൻ, അശ്വതി.

## Article Content

**റിയാദ്: [** റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ബോധരഹിതനായി താഴെ വീഴുകയും തുടർന്ന് ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം ബാലാത്തുരുത്തി സ്വദേശി മനോഹരൻ അന്തരിച്ചു. കഴിഞ്ഞ 17 വർഷമായി സൗദിയിൽ നിർമാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്ന മനോഹരൻ, പരേതനായ കുട്ടന്റെയും സുഭദ്രയുടെയും മകനാണ്. ഭാര്യ: രമ്യ. മക്കൾ: അശ്വിൻ, അശ്വതി.

റൂമിലെ എസി ഇറക്കുന്നതിനിടെയാണ് മനോഹരൻ ബോധരഹിതനായി താഴെവീണത്. ഉടൻ തന്നെ സുഹൃത്തുക്കൾ റിയാദിലെ ദറൈയ്യാ ആശുപത്രിയിൽ എത്തിച്ചു. ദീർഘകാലം ചികിത്സ ആവശ്യമായതിനാൽ തുടർന്ന് ഷാക്കിറ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വച്ച് മരണം സംഭവിക്കുകയുമായിരുന്നു.

അപകടത്തെക്കുറിച്ച് ആശുപത്രിയിൽ നൽകിയ മൊഴി എസി ശരീരത്തിൽ വീണെന്നായിരുന്നു. എന്നാൽ, അത്തരത്തിലുള്ള പരിക്കുകൾ കാണാതിരുന്നത് സംശയത്തിന് ഇടയാക്കി. അപകടത്തിൽപ്പെടുന്ന രോഗികളെ ആംബുലൻസിൽ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കണം. അപകടത്തെക്കുറിച്ച് എപ്പോഴും കൃത്യമായ മൊഴി നൽകണമെന്നും ഇല്ലെങ്കിൽ പൊലീസ് കേസും മൃതദേഹം നാട്ടിലെത്തിക്കാൻ താമസം നേരിടുകയും ചെയ്യുമെന്നും കേളി ജീവകാരുണ്യ വിഭാഗം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/322352/an-expatriate-malayali-died-in-saudi-arabia-after-an-accident-while-taking-down-the-ac-in-his-room-for-repairs)