---
title: "മ​ഴ​സാ​ധ്യ​ത; ദു​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലും ചൂ​ട്​ കു​റ​യും"
english_title: "The National Weather Service has forecast rain in the eastern and southern regions of the country on Tuesday."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/322912/the-national-weather-service-has-forecast-rain-in-the-eastern-and-southern-regions-of-the-country-on-tuesday"
published_at: "2025-10-28T08:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900303dea1f7_drh.jpg"
keywords: []
---

# മ​ഴ​സാ​ധ്യ​ത; ദു​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലും ചൂ​ട്​ കു​റ​യും

> **Lead Summary:** **ദു​ബൈ**: ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ, തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​സാ​ധ്യ​ത പ്ര​വ​ചി​ച്ച്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. അ​തോ​ടൊ​പ്പം താ​പ​നി​ല കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ശൈ​ത്യ​കാ​ലം ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പു ത​ന്നെ ത​ണു​പ്പ്​ ആ​സ്വ​ദി​ക്കാ​നാ​വു​മെ​ന്നും പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു.

## Article Content

**ദു​ബൈ**: ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ, തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​സാ​ധ്യ​ത പ്ര​വ​ചി​ച്ച്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. അ​തോ​ടൊ​പ്പം താ​പ​നി​ല കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ശൈ​ത്യ​കാ​ലം ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പു ത​ന്നെ ത​ണു​പ്പ്​ ആ​സ്വ​ദി​ക്കാ​നാ​വു​മെ​ന്നും പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു.

ചൊ​വ്വാ​ഴ്​​ച അ​ബൂ​ദ​ബി​യി​ൽ 24 ഡി​ഗ്രി വ​രെ​യും ദു​ബൈ​യി​ൽ 26 ഡി​ഗ്രി വ​രെ​യും താ​പ​നി​ല കു​റ​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 40 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലാ​യി​രു​ന്ന താ​പ​നി​ല​യാ​ണ്​ കു​റ​യു​ന്ന​ത്. രാ​ത്രി​യി​ലും രാ​വി​ലെ​യും മൂ​ട​ൽ​മ​ഞ്ഞി​നും സാ​ധ്യ​ത​യു​ണ്ട്. പ്ര​ത്യേ​കി​ച്ച്​ തീ​ര​ദേ​ശ, ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്​ മൂ​ട​ൽ​മ​ഞ്ഞു​ണ്ടാ​വു​ക. മ​ണി​ക്കൂ​റി​ൽ 10-20 കി.​മീ​റ്റ​ർ വേ​ഗ​ത​യി​ൽ വ​ട​ക്കു​കി​ഴ​ക്ക് നി​ന്ന് വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ലേ​ക്ക് വീ​ശു​ന്ന കാ​റ്റ്​ ഇ​ട​ക്കി​ടെ മ​ണി​ക്കൂ​റി​ൽ 35 കി.​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​കും.

ന​വം​ബ​ർ തു​ട​ക്ക​ത്തി​ൽ ത​ന്നെ 30 ഡി​ഗ്രി​ക്ക്​ താ​ഴെ മാ​ത്ര​മേ പ​ര​മാ​വ​ധി താ​പ​നി​ല​യു​ണ്ടാ​കൂ എ​ന്നാ​ണ്​ പ്ര​വ​ചി​ക്ക​പ്പെ​ടു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ കാ​മ്പി​ങ്ങി​നും മ​റ്റു വി​നോ​ദ​ങ്ങ​ൾ​ക്കും അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ നേ​ര​ത്തേ​യെ​ത്തും. ഡി​സം​ബ​റോ​ടെ രാ​ത്രി​കാ​ല താ​പ​നി​ല 15 ഡി​ഗ്രി​യാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/322912/the-national-weather-service-has-forecast-rain-in-the-eastern-and-southern-regions-of-the-country-on-tuesday)