---
title: "യുഎഇയിലെ ഇന്ത്യക്കാർക്കായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട്; സ്വന്തമാക്കാൻ ഓൺലൈനായി അപേക്ഷിക്കാം"
english_title: "Indians in the UAE can apply online for a chip equipped e-passport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/323047/indians-in-the-uae-can-apply-online-for-a-chip-equipped-e-passport"
published_at: "2025-10-28T17:15:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6900ad07cd43d_ghcgfh.jpg"
keywords: []
---

# യുഎഇയിലെ ഇന്ത്യക്കാർക്കായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട്; സ്വന്തമാക്കാൻ ഓൺലൈനായി അപേക്ഷിക്കാം

> **Lead Summary:** യുഎഇ: യുഎഇയിലെ ഇന്ത്യക്കാരായ പ്രവാസികൾക്കായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ ലഭ്യമാകുന്നു. ഓൺലൈനായാണ് ഇ-പാസ്പോർട്ടിനായി അപേക്ഷിക്കേണ്ടത്. പാസ്പോർട്ട് സേവനങ്ങൾ സുതാര്യമായും വേഗത്തിലും പൂർത്തിയാക്കാനാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.

## Article Content

യുഎഇ: യുഎഇയിലെ ഇന്ത്യക്കാരായ പ്രവാസികൾക്കായി ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ ലഭ്യമാകുന്നു. ഓൺലൈനായാണ് ഇ-പാസ്പോർട്ടിനായി അപേക്ഷിക്കേണ്ടത്. പാസ്പോർട്ട് സേവനങ്ങൾ സുതാര്യമായും വേഗത്തിലും പൂർത്തിയാക്കാനാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.

എന്നാൽ ഇപ്പോൾ തന്നെ പ്രവാസികൾ ഇ-പാസ്പോർട്ടുകൾ സ്വന്തമാക്കേണ്ടതില്ല. നിലവിലുള്ള പാസ്പോർട്ട് അതിന്റെ കാലാവധി കഴിയും വരെ കൈവശം വെയ്ക്കാമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചിപ്പിൽ വ്യക്തി​കളുടെ വിവരങ്ങൾ സുരക്ഷിതമായിരിക്കും. [https://mportal.passportindia.gov.in/gpsp/AuthNavigation/Login](https://mportal.passportindia.gov.in/gpsp/AuthNavigation/Login) എന്ന ലിങ്ക് വഴിയാണ് ഇ-പാസ്പോർട്ടിനായി അപേക്ഷിക്കേണ്ടത്. അപേക്ഷയിൽ കൃത്യമായ വിവരങ്ങൾ നൽകിയതിന് ശേഷം, അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കുകയും വേണം.

പാസ്‌പോർട്ടിന്റെ മുൻവശത്ത് താഴെയായി അച്ചടിച്ച ഒരു ചെറിയ അധിക സ്വർണ്ണനിറത്തിലുള്ള ചിഹ്നമായിരിക്കും ഇ-പാസ്‌പോർട്ട് കാഴ്ചയിൽ തിരിച്ചറിയാനുള്ള അടയാളം. യുഎഇയിലെ എല്ലാ പാസ്‌പോർട്ട് ഓഫീസുകളിലും എംബസികളിലും ഇ-പാസ്‌പോർട്ട് ലഭ്യമാക്കുന്നത് ആരംഭിച്ചുകഴിഞ്ഞു. യുഎഇയിൽ നേരത്തെ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാൻ തുടങ്ങിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/323047/indians-in-the-uae-can-apply-online-for-a-chip-equipped-e-passport)