---
title: "ഹൃദയാഘാതം, പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു"
english_title: "Heart attack expatriate Malayali dies in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/323648/heart-attack-expatriate-malayali-dies-in-dubai"
published_at: "2025-10-31T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904a50e6fb5f_yy.jpg"
keywords: []
---

# ഹൃദയാഘാതം, പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു

> **Lead Summary:** **ദുബൈ: ** മലപ്പുറം കൊടിഞ്ഞി സ്വദേശി ദുബൈയിൽ അന്തരിച്ചു. കൊടിഞ്ഞി സെൻട്രൽ ബസാർ പനക്കൽ മുഹമ്മദിന്‍റെ മകൻ റിയാസ്​ ആണ്​ മരിച്ചത്. ഒക്​ടോബർ 27ന് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

## Article Content

**ദുബൈ: ** മലപ്പുറം കൊടിഞ്ഞി സ്വദേശി ദുബൈയിൽ അന്തരിച്ചു. കൊടിഞ്ഞി സെൻട്രൽ ബസാർ പനക്കൽ മുഹമ്മദിന്‍റെ മകൻ റിയാസ്​ ആണ്​ മരിച്ചത്. ഒക്​ടോബർ 27ന് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച്​ രാത്രി കൊടിഞ്ഞി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഏറെക്കാലം ദുബൈ ഗോൾഡ് സൂഖിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം എട്ട്​ വർഷം മുമ്പാണ് നാട്ടിൽപോയി വന്നത്. മാതാവ്: ഖദീജ. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ്‌ സിനാൻ (അബൂദബി), അബ്ദുറഹ്മാൻ, മുസമ്മിൽ, ഫാത്തിമ ശദ. സഹോദരങ്ങൾ: ഹമീദ് (ദുബൈ), ഇസ്മായിൽ (ഷാർജ), സുലൈഖ, റംല, മൈമൂന, പരേതരായ പി ഹസ്സൻ കുട്ടി, സഫിയ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/323648/heart-attack-expatriate-malayali-dies-in-dubai)