---
title: "ആ​യി​രങ്ങൾ അണിനിരക്കുന്ന ദുബൈ സൈക്കിൾ റൈഡ് നാളെ; സാലിക്​ നിരക്കിൽ വർധന"
english_title: "dubai cycle ride tomorrow salik fare hike"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/323724/dubai-cycle-ride-tomorrow-salik-fare-hike"
published_at: "2025-11-01T10:50:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690598b1df5ea_hjhgj.jpg"
keywords: []
---

# ആ​യി​രങ്ങൾ അണിനിരക്കുന്ന ദുബൈ സൈക്കിൾ റൈഡ് നാളെ; സാലിക്​ നിരക്കിൽ വർധന

> **Lead Summary:** **ദു​ബൈ: [** ന​ഗ​ര​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ പ​​ങ്കെ​ടു​ക്കു​ന്ന വാ​ർ​ഷി​ക പ​രി​പാ​ടി​യാ​യ ദു​ബൈ സൈക്കിൾ റൈ​ഡി​ന്‍റെ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ തി​ര​ക്കേ​റി​യ സ​മ​യ​ത്തെ സാ​ലി​ക്​ നി​ര​ക്കി​ൽ വ​ർ​ധ​ന. പ്ര​ധാ​ന പ​രി​പാ​ടി​ക​ളു​ടെ​യും സു​പ്ര​ധാ​ന അ​വ​ധി​ദി​ന​ങ്ങ​ളു​ടെ​യും സാ​ഹ​ച​ര്യ​ത്തി​ൽ ഗ​താ​ഗ​തം എ​ളു​പ്പ​മാ​ക്കാ​ൻ മാ​റി​മാ​റി​വ​രു​ന്ന നി​ര​ക്ക്​ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ മാ​റ്റം.

## Article Content

**ദു​ബൈ: [** ന​ഗ​ര​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു​പേ​ർ പ​​ങ്കെ​ടു​ക്കു​ന്ന വാ​ർ​ഷി​ക പ​രി​പാ​ടി​യാ​യ ദു​ബൈ സൈക്കിൾ റൈ​ഡി​ന്‍റെ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ തി​ര​ക്കേ​റി​യ സ​മ​യ​ത്തെ സാ​ലി​ക്​ നി​ര​ക്കി​ൽ വ​ർ​ധ​ന. പ്ര​ധാ​ന പ​രി​പാ​ടി​ക​ളു​ടെ​യും സു​പ്ര​ധാ​ന അ​വ​ധി​ദി​ന​ങ്ങ​ളു​ടെ​യും സാ​ഹ​ച​ര്യ​ത്തി​ൽ ഗ​താ​ഗ​തം എ​ളു​പ്പ​മാ​ക്കാ​ൻ മാ​റി​മാ​റി​വ​രു​ന്ന നി​ര​ക്ക്​ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ മാ​റ്റം.

ഇ​ത​നു​സ​രി​ച്ച്​ ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റു​മു​ത​ൽ 10 വ​രെ സാ​ലി​ക്​ നി​ര​ക്ക്​ ആ​റു ദി​ർ​ഹം ഈ​ടാ​ക്കും. സാ​ധാ​ര​ണ ഈ ​സ​മ​യ​ത്ത്​ നാ​ലു ദി​ർ​ഹ​മാ​ണ്​ ഈ​ടാ​ക്കി​യി​രു​ന്ന​ത്. 10 മ​ണി മു​ത​ൽ പു​ല​ർ​ച്ച ഒ​രു​മ​ണി വ​രെ​യു​ള്ള സ​മ​യ​ത്ത്​ നാ​ലു ദി​ർ​ഹം ത​ന്നെ​യാ​യി​രി​ക്കും നി​ര​ക്ക്. പു​ല​ർ​ച്ച ഒ​രു മ​ണി മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ നി​ര​ക്ക്​ ഈ​ടാ​ക്കാ​റി​ല്ല.

ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ലാ​ണ്​ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ നി​ര​ക്കി​ൽ മാ​റ്റം​വ​രു​ത്തു​ന്ന​ത്​ ആ​രം​ഭി​ച്ച​ത്. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ആ​റ്​ ദി​ർ​ഹ​മും മ​റ്റു സ​മ​യ​ങ്ങ​ളി​ൽ നാ​ലു ദി​ർ​ഹ​വു​മാ​ണ്​ നി​ര​ക്ക്. നി​ല​വി​ൽ ന​ഗ​ര​ത്തി​ൽ 10 സാ​ലി​ക്​ ടോ​ൾ ഗേ​റ്റു​ക​ളാ​ണു​ള്ള​ത്. ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്ന ദു​ബൈ റൈ​ഡി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ പ​​ങ്കെ​ടു​ക്കാ​റു​ള്ള​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/323724/dubai-cycle-ride-tomorrow-salik-fare-hike)