---
title: "കുവൈത്തിലെ മുത്‌ല റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം, മറ്റൊരാൾക്ക് ഗുരുതര പരിക്ക്"
english_title: " person dies, another seriously injured in a car accident on Mutla Road in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/323757/person-dies-another-seriously-injured-in-a-car-accident-on-mutla-road-in-kuwait-NEW-"
published_at: "2025-11-01T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905bc2265b8b_accident_on_Mutla_Road_in_Kuwait.jpg"
keywords: []
---

# കുവൈത്തിലെ മുത്‌ല റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം, മറ്റൊരാൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **മുത്‌ല റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ടാണ് വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞ് അപകടമുണ്ടായത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **മുത്‌ല റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകീട്ടാണ് വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞ് അപകടമുണ്ടായത്.

ജ​ഹ്‌​റ​യു​ടെ ദി​ശ​യി​ലു​ള്ള മു​ത്‌​ല റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. മു​ത്‌​ല സെ​ന്റ​റി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

മ​ര​ണ​പ്പെ​ട്ട​യാ​ളെ ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്കും പ​രി​ക്കേ​യാ​ളെ ആ​ശു​പ​ത്രി​ലേ​ക്കും മാ​റ്റി. അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​നം സ്ഥ​ല​ത്തുനി​ന്ന് നീ​ക്കി ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/323757/person-dies-another-seriously-injured-in-a-car-accident-on-mutla-road-in-kuwait-NEW-)