---
title: "കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമായി തുടരുന്നു, നിരവധി പേർ അറസ്റ്റിൽ"
english_title: "Security checks continue to intensify  Kuwait several people arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/323951/security-checks-continue-to-intensify-kuwait-several-people-arrested"
published_at: "2025-11-02T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690731723e502_arrest.jpg"
keywords: []
---

# കുവൈത്തിൽ സുരക്ഷാ പരിശോധന ശക്തമായി തുടരുന്നു, നിരവധി പേർ അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: ** കുവൈത്തിലെ ഖൈറാനിൽ സുരക്ഷാ പരിശോധനക്കിടെ നിരവധി പേർ അറസ്റ്റിൽ.

## Article Content

**കുവൈത്ത് സിറ്റി: ** കുവൈത്തിലെ ഖൈറാനിൽ സുരക്ഷാ പരിശോധനക്കിടെ നിരവധി പേർ അറസ്റ്റിൽ.

ഉപപ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി നിയമലംഘകരെ പിടികൂടുന്നതിനും ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനുമായാണ് അൽ-ഖൈറാനിൽ സുരക്ഷാ സേന ഫീൽഡ് ക്യാമ്പയിനുകൾ സംഘടിപ്പിച്ചത്.

പരിശോധനയിൽ 467 ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തി. 20 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. മുൻകരുതൽ കാരണങ്ങൾ മൂലം 10 പേരെ കസ്റ്റഡിയിലെടുത്തു. താമസ നിയമങ്ങൾ ലംഘിച്ചതിന് വാണ്ടഡ് ലിസ്റ്റിലുള്ള ഒരാളെയും പിടികൂടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/323951/security-checks-continue-to-intensify-kuwait-several-people-arrested)