---
title: "ദുബൈയിലെ കെട്ടിടത്തിൽ നിന്ന്​ വീണ്​ കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം "
english_title: "Dubai, expatriate youth dies after falling from building"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/325103/dubai-expatriate-youth-dies-after-falling-from-building"
published_at: "2025-11-09T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69103fbb2bfbf_death.jpg"
keywords: []
---

# ദുബൈയിലെ കെട്ടിടത്തിൽ നിന്ന്​ വീണ്​ കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **ദുബൈ: **കോഴിക്കോട് സ്വദേശിയായ യുവാവ് ദുബൈയിലെ കെട്ടിടത്തിൽ നിന്ന്​ തെന്നിവീണ്​ മരിച്ചു. സന്ദർശക വിസയിൽ ദുബൈയിലെത്തിയ കോഴിക്കോട് വെള്ളിപ്പറമ്പ് മുഹമ്മദ്‌ മിശാൽ ആണ് മരിച്ചത്.

## Article Content

**ദുബൈ: **കോഴിക്കോട് സ്വദേശിയായ യുവാവ് ദുബൈയിലെ കെട്ടിടത്തിൽ നിന്ന്​ തെന്നിവീണ്​ മരിച്ചു. സന്ദർശക വിസയിൽ ദുബൈയിലെത്തിയ കോഴിക്കോട് വെള്ളിപ്പറമ്പ് മുഹമ്മദ്‌ മിശാൽ ആണ് മരിച്ചത്.

ദുബൈയിലെ താമസ കെട്ടിടത്തിന് മുകളിൽനിന്ന് ഫോട്ടോയെടുക്കുന്നതിനിടയിൽ തെന്നി വീഴുകയായിരുന്നു. ഉടനെ ദുബൈയിലെ റാശിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിരുപ്പിൽ മുനീറിന്റെയും പുത്തൂർമഠം കൊശാനി വീട്ടിൽ ആയിഷയുടേയും മകനാണ് . രണ്ട് സഹോദരിമാരുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/325103/dubai-expatriate-youth-dies-after-falling-from-building)