---
title: "വിമാന യാത്രികർക്ക് സന്തോഷ വാർത്ത; ചെക്ക്-ഇൻ ചെയ്യാൻ ഇനി ക്യൂ നിൽക്കേണ്ട, വീട്ടിലിരുന്നും ചെയ്യാം"
english_title: "sharjah airport introduced a new service travellers at home check service"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/325543/sharjah-airport-introduced-a-new-service-travellers-at-home-check-service"
published_at: "2025-11-12T10:36:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6914164a5ea06_check_in.jpg"
keywords: []
---

# വിമാന യാത്രികർക്ക് സന്തോഷ വാർത്ത; ചെക്ക്-ഇൻ ചെയ്യാൻ ഇനി ക്യൂ നിൽക്കേണ്ട, വീട്ടിലിരുന്നും ചെയ്യാം

> **Lead Summary:** **അബുദാബി: [ **വിമാന യാത്രികർക്ക് സന്തോഷ വാർത്തയുമായി ഷാർജ വിമാനത്താവളം. യാത്രക്കാർക്ക് അവരുടെ വീടുകളിൽ നിന്ന് തന്നെ ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ഇതുവഴി വിമാനത്താവളങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കാൻ സാധിക്കുമെന്നാണ് അധികൃതർ അഭിപ്രായപ്പെടുന്നത്.

## Article Content

**അബുദാബി: [ **വിമാന യാത്രികർക്ക് സന്തോഷ വാർത്തയുമായി ഷാർജ വിമാനത്താവളം. യാത്രക്കാർക്ക് അവരുടെ വീടുകളിൽ നിന്ന് തന്നെ ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ഇതുവഴി വിമാനത്താവളങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കാൻ സാധിക്കുമെന്നാണ് അധികൃതർ അഭിപ്രായപ്പെടുന്നത്.

> യാത്രക്കാർക്ക് അവരുടെ വീടുകളിലോ ഹോട്ടലുകളിലോ ജോലിസ്ഥലങ്ങളിലോ ഇരുന്ന് സുഖകരമായി ചെക്ക്-ഇൻ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും. ഇതിനായി "ഹോം ചെക്ക്-ഇൻ" സേവനമാണ് യാത്രക്കാർക്കായി തയ്യാറാക്കിയിട്ടുള്ളത്.

യാത്രക്കാർക്ക് വിമാനത്താവളത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് www.sharjahairport.ae വഴിയോ, ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെട്ടോ ഹോം ചെക്ക്-ഇൻ ആപ്പ് സജ്ജമാക്കാൻ സാധിക്കും. കുറഞ്ഞത് എട്ട് മണിക്കൂർ മുമ്പെങ്കിലും ബുക്കിംഗ് നടത്തണമെന്നും അധികൃതർ നിർദേശം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/325543/sharjah-airport-introduced-a-new-service-travellers-at-home-check-service)