---
title: "മോഷ്ടിച്ചെടുത്ത വാഹനത്തിൽ കറങ്ങി നടന്ന് മോഷണവും പിടിച്ചുപറിയും; റിയാദിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ ഭീതിയിലാഴ്ത്തിയ സംഘം പിടിയിൽ"
english_title: "Gang arrested for terrorizing expatriates including Malayalis  in Riyadh by roaming around in stolen vehicles committing theft and robbery"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/325587/gang-arrested-for-terrorizing-expatriates-including-malayalis-in-riyadh-by-roaming-around-in-stolen-vehicles-committing-theft-and-robbery"
published_at: "2025-11-12T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69143f7a3e024_arrest.jpg"
keywords: []
---

# മോഷ്ടിച്ചെടുത്ത വാഹനത്തിൽ കറങ്ങി നടന്ന് മോഷണവും പിടിച്ചുപറിയും; റിയാദിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ ഭീതിയിലാഴ്ത്തിയ സംഘം പിടിയിൽ

> **Lead Summary:** **റിയാദ് :[**മോഷ്ടിച്ചെടുത്ത വാഹനത്തിൽ കറങ്ങി നടന്ന് മോഷണവും പിടിച്ചുപറിയും അതിക്രമവുമൊക്കെ നടത്തി വന്നിരുന്ന അഞ്ചംഗ സംഘത്തെ റിയാദിൽ പൊലീസ് പിടികൂടി. പലതരം കുറ്റകൃത്യങ്ങളുമായി നടന്ന സിറിയക്കാരായ സംഘമാണ് റിയാദിലെ പൊലീസിന്റെ വലയിലായത്.

## Article Content

**റിയാദ് :[**മോഷ്ടിച്ചെടുത്ത വാഹനത്തിൽ കറങ്ങി നടന്ന് മോഷണവും പിടിച്ചുപറിയും അതിക്രമവുമൊക്കെ നടത്തി വന്നിരുന്ന അഞ്ചംഗ സംഘത്തെ റിയാദിൽ പൊലീസ് പിടികൂടി. പലതരം കുറ്റകൃത്യങ്ങളുമായി നടന്ന സിറിയക്കാരായ സംഘമാണ് റിയാദിലെ പൊലീസിന്റെ വലയിലായത്.

പ്രതികളെ കേസന്വേഷണത്തിനും തുടർ നടപടികൾക്കും ശേഷം പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് വെളിപ്പെടുത്തി. അടുത്തിടെ റിയാദിൽ ചിലയിടങ്ങളിൽ പ്രവാസി മലയാളികളടക്കമുള്ളവർ പിടിച്ചുപറിക്കും മോഷണത്തിനും ഇരയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/325587/gang-arrested-for-terrorizing-expatriates-including-malayalis-in-riyadh-by-roaming-around-in-stolen-vehicles-committing-theft-and-robbery)