---
title: "ന്യൂമോണിയ; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു"
english_title: "Expatriate Malayali passes away in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/326188/expatriate-malayali-passes-away-in-uae"
published_at: "2025-11-16T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69198fdda16a8_uae.jpg"
keywords: []
---

# ന്യൂമോണിയ; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

> **Lead Summary:** **അൽഐൻ:**പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം എറാന്തോട് സ്വദേശി മുഹമ്മദ് ശരീഫ് കുന്നനാത് ആണ് അൽ ഐനിൽ മരിച്ചത്. അൽ ഫോഹയിൽ അറബി വീട്ടിൽ തബ്ബാക്ക് ആയി ജോലി ചെയ്‌തുവരുകയായിരുന്ന ഇദ്ദേഹം ന്യൂമോണിയ ബാധയെ തുടർന്ന് അൽ ഐൻ ഹോസ്‌പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

## Article Content

**അൽഐൻ:**പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം എറാന്തോട് സ്വദേശി മുഹമ്മദ് ശരീഫ് കുന്നനാത് ആണ് അൽ ഐനിൽ മരിച്ചത്. അൽ ഫോഹയിൽ അറബി വീട്ടിൽ തബ്ബാക്ക് ആയി ജോലി ചെയ്‌തുവരുകയായിരുന്ന ഇദ്ദേഹം ന്യൂമോണിയ ബാധയെ തുടർന്ന് അൽ ഐൻ ഹോസ്‌പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

ഭാര്യ: സീനത്ത് നു സ്രത്ത്, മക്കൾ: ഇബ്രാഹിം, ഇർഷാദ്, ഹന്നത്ത്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/326188/expatriate-malayali-passes-away-in-uae)