---
title: "നടപടി തുടരുന്നു.....! സൗദിയിൽ ലൈസൻസില്ലാതെ ടാക്സി സർവിസ്; ഒരാഴ്ച്ചക്കുള്ളിൽ 1,383 ഡ്രൈവർമാർ അറസ്​റ്റിൽ"
english_title: "taxi service without a license in saudi arabia 1383 drivers arrested in a week"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/326510/taxi-service-without-a-license-in-saudi-arabia-1383-drivers-arrested-in-a-week"
published_at: "2025-11-18T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c19068712b_taxi.jpg"
keywords: []
---

# നടപടി തുടരുന്നു.....! സൗദിയിൽ ലൈസൻസില്ലാതെ ടാക്സി സർവിസ്; ഒരാഴ്ച്ചക്കുള്ളിൽ 1,383 ഡ്രൈവർമാർ അറസ്​റ്റിൽ

> **Lead Summary:** **യാംബു: [**[ ] ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തുന്ന ഡ്രൈർമാർക്കെതിരെ സൗദി പൊതുഗതാഗത അതോറിറ്റിയുടെ നടപടി തുടരുന്നു. നവംബർ എട്ട്​ മുതൽ 14 വരെ നടത്തിയ പരിശോധനയിൽ 1,383 പേർ പിടിയിലായി. രാജ്യത്തിന്റെ​ വിവിധ ഭാഗങ്ങളിൽനിന്നാണ്​ ഇവർ അറസ്​റ്റിലായത്​. വാഹനം കണ്ടുകെട്ടൽ, പിഴ എന്നിവയാണ്​ ​ശിക്ഷ.

## Article Content

**യാംബു: [**[ ] ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തുന്ന ഡ്രൈർമാർക്കെതിരെ സൗദി പൊതുഗതാഗത അതോറിറ്റിയുടെ നടപടി തുടരുന്നു. നവംബർ എട്ട്​ മുതൽ 14 വരെ നടത്തിയ പരിശോധനയിൽ 1,383 പേർ പിടിയിലായി. രാജ്യത്തിന്റെ​ വിവിധ ഭാഗങ്ങളിൽനിന്നാണ്​ ഇവർ അറസ്​റ്റിലായത്​. വാഹനം കണ്ടുകെട്ടൽ, പിഴ എന്നിവയാണ്​ ​ശിക്ഷ.

പിടികൂടിയവരിൽ 721 പേർ ലൈസൻസില്ലാതെ ടാക്​സി സർവിസ്​ നടത്തിയവരാണ്​. 662 പേർ നിയമവിരുദ്ധമായി യാത്രക്കാരെ ടാക്​സികളിലേക്ക്​ വിളിച്ചുകയറ്റുന്ന ജോലിയിൽ ഏർപ്പെട്ടവരാണ്​. ലൈസൻസില്ലാത്ത ടാക്​സി സർവിസിന്​​ 20,000 റിയാൽ വരെയാണ്​ പിഴ. 60 ദിവസം വരെ വാഹനം കണ്ടുകെട്ടും.

യാത്രക്കാരെ കാൻവാസ്​ ചെയ്​ത്​ വാഹനങ്ങളിൽ കയറ്റിവിടുന്നവർക്ക്​ 11,000 റിയാൽ പിഴയും 25 ദിവസം വരെ വാഹനം കണ്ടുകെട്ടലുമാണ്​ ശിക്ഷ. നിയമ ലംഘനം ആവർത്തിച്ച് നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുത്ത്​ പൊതുലേലത്തിൽ വിൽക്കും. നിയമ ലംഘനങ്ങൾ ആവർത്തിക്കുന്ന വിദേശികളെ നാടുകടത്തും.

രാജ്യത്തെ ഗതാഗത മേഖലയിലെ മത്സരശേഷി വർധിപ്പിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും യാ​ത്രാഗതാഗതത്തിന്റെ ഗുണനിലവാരം ഉയർത്താനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് പരിശോധന കാമ്പയിനുകൾ ഊർജിതതമാക്കുന്നതെന്നും അതോറിറ്റി അറിയിച്ചു.

രാജ്യത്തിന്റെ ദേശീയ ഗതാഗത, ലോജിസ്​റ്റിക്സ് സ്ട്രാറ്റജിക്കനുസൃതമായി ഗതാഗത മേഖലയിലെ സ്​റ്റാൻഡേർഡ് നിരക്കുകൾ ഏകീകരിക്കാനും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അതോറിറ്റിയുടെ നടപടികൾ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/326510/taxi-service-without-a-license-in-saudi-arabia-1383-drivers-arrested-in-a-week)