---
title: "വാഹനം ഓടിക്കുന്നതിനിടെ ​ഹൃദയാഘാതം; മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ മരിച്ചു"
english_title: "Malayali social activist dies of heart attack while driving in Dammam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/326962/malayali-social-activist-dies-of-heart-attack-while-driving-in-dammam"
published_at: "2025-11-20T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691f058777674_heart_attack_damam.jpg"
keywords: []
---

# വാഹനം ഓടിക്കുന്നതിനിടെ ​ഹൃദയാഘാതം; മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ മരിച്ചു

> **Lead Summary:** **ദമ്മാം: [ ** വാഹനം ഓടിക്കുന്നതിനിടെ ​ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ മരിച്ചു. പാലക്കാട്​ മണർകാട് ഐരാറ്റുനട സ്വദേശി ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് ആണ്​ മരിച്ചത്​. പി.സി. തോമസ്, അന്നമ്മ തോമസ് ദമ്പതികളുടെ മകനാണ്​.

## Article Content

**ദമ്മാം: [ ** വാഹനം ഓടിക്കുന്നതിനിടെ ​ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവർത്തകൻ ദമ്മാമിൽ മരിച്ചു. പാലക്കാട്​ മണർകാട് ഐരാറ്റുനട സ്വദേശി ആലുമ്മൂട്ടിൽ വീട്ടിൽ ലിബു തോമസ് ആണ്​ മരിച്ചത്​. പി.സി. തോമസ്, അന്നമ്മ തോമസ് ദമ്പതികളുടെ മകനാണ്​.

കാൻസർ ബാധിതർക്ക്​ സാന്ത്വനമേകുന്ന ‘സയോൻ’ ജീവകാരുണ്യ കൂട്ടായ്മയുടെ ട്രസ്​റ്റിയായിരുന്നു. പാർപ്പിടമൊരുക്കുന്നതിനും ചികിത്സാ സഹായമെത്തിക്കുന്നതിനും ലിബു നേതൃത്വം വഹിച്ചിരുന്നു. വീട്ടിലേക്ക് പാൽ വാങ്ങാനായി വാഹനയുമായി ഇറങ്ങിയ ലിബുവിന് നെഞ്ചുവേദന അനുഭവപ്പെടുകയും നി​യന്ത്രണം നഷ്​ടപ്പെട്ട കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും ചെയ്​തു.

അപകടമറിഞ്ഞ്​ ട്രാഫിക് പൊലീസും ആംബുലൻസും എത്തുമ്പോഴേക്കും ലിബു മരിച്ചിരുന്നു. സൗമ്യമായ പെരുമാറ്റവും പ്രവർത്തനമേഖലയിൽ സജീവവുമായിരുന്ന ലിബുവിനും കുടുംബത്തിനും വലിയ സുഹൃദ് വലയമുണ്ട്. 15 വർഷമായി പ്രവാസിയായ ലിബു ദമ്മാമിൽ ഹമാദ് എസ്.എൽ ഹവാസ് ആൻഡ്​ പാർട്ണർ കമ്പനിയിൽ ജീവനക്കാരനാണ്​. മഞജുഷ ആണ് ഭാര്യ. ഏബൾ, ഡാൻ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/326962/malayali-social-activist-dies-of-heart-attack-while-driving-in-dammam)