---
title: "പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം"
english_title: "Special law to install cameras in mosques Imams given strict instructions"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/327075/special-law-to-install-cameras-in-mosques-imams-given-strict-instructions"
published_at: "2025-11-21T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692009e06a92f_kuwait_church.jpg"
keywords: []
---

# പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം

> **Lead Summary:** **കുവൈത്ത് സിറ്റി: [ **പള്ളികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കുലർ പുറത്തിറക്കി വിവിധ ഗവർണറേറ്റുകളിലെ പള്ളി ഭരണസമിതികൾ. ഇമാമുമാർക്കും മുഅദ്ദിൻമാർക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അൽ-സയാസ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട് ചെയ്തത്.

## Article Content

**കുവൈത്ത് സിറ്റി: [ **പള്ളികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കുലർ പുറത്തിറക്കി വിവിധ ഗവർണറേറ്റുകളിലെ പള്ളി ഭരണസമിതികൾ. ഇമാമുമാർക്കും മുഅദ്ദിൻമാർക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അൽ-സയാസ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട് ചെയ്തത്.

നവംബർ 3-ന് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിൻ്റെ അണ്ടർ സെക്രട്ടറി നൽകിയ കത്തിന്റെ (നമ്പർ 1374) അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ. പള്ളികളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇത് അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

**പ്രധാന നിർദ്ദേശങ്ങൾ:**

മന്ത്രാലയത്തിന്റെ അനുമതി നിർബന്ധം: ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ ജനറൽ സർവിസസ് ഡിപ്പാർട്ട്‌മെൻ്റിന്റെ അനുമതിയില്ലാതെ പള്ളികളിൽ സിസിടിവി സംവിധാനങ്ങളോ സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളോ സ്ഥാപിക്കാൻ പാടില്ല.

**ഉത്തരവാദിത്തം ഇമാമിനും മുഅദ്ദിനും:** മന്ത്രാലയത്തെ അറിയിക്കാതെ ക്യാമറകൾ സ്ഥാപിച്ചാൽ അതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം അതാത് പള്ളികളിലെ ഇമാമിനും മുഅദ്ദിനും ആയിരിക്കും.

**മുൻപ് സ്ഥാപിച്ചവ റിപ്പോർട്ട് ചെയ്യണം: **അതേസമയം, മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ നേരത്തെ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ ഉണ്ടെങ്കിൽ, അവ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം. ഇത് വിവരങ്ങൾ പുതുക്കുന്നതിനും നിയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/327075/special-law-to-install-cameras-in-mosques-imams-given-strict-instructions)