---
title: "പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന്​ വീണ്​ മരിച്ച നിലയിൽ"
english_title: "Expatriate Malayali falls to his death from building"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/327621/expatriate-malayali-falls-to-his-death-from-building"
published_at: "2025-11-24T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69241dc924c7b_dead.jpg"
keywords: []
---

# പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന്​ വീണ്​ മരിച്ച നിലയിൽ

> **Lead Summary:** **ജുബൈൽ: **മലയാളി യുവാവ്​ ആറുനില കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ചു. ജുബൈൽ റെഡിമിക്സ് കമ്പനി സൂപ്പർവൈസറായിരുന്ന പ്രശാന്തി​നെയാണ് താമസസ്ഥലത്തെ ആറുനില കെട്ടിടത്തി​ന്‍റെ ചുവട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​.

## Article Content

**ജുബൈൽ: **മലയാളി യുവാവ്​ ആറുനില കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ചു. ജുബൈൽ റെഡിമിക്സ് കമ്പനി സൂപ്പർവൈസറായിരുന്ന പ്രശാന്തി​നെയാണ് താമസസ്ഥലത്തെ ആറുനില കെട്ടിടത്തി​ന്‍റെ ചുവട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​.

കൊല്ലം കടയ്ക്കൽ സ്വദേശിയായ പ്രശാന്ത് 15 വർഷമായി ഇതേ കമ്പനിയിൽ ജോലി ചെയ്യുകയാണ്​. ഞായറാഴ്​ച ഉച്ചയോടെയാണ്​ സംഭവം. കാരണം വ്യക്തമല്ല.

നാലുവർഷത്തിലേറെയായി പ്രശാന്ത് നാട്ടിൽ പോയിട്ട്. കഴിഞ്ഞ വർഷം ഭാര്യയെയും മക്കളെയും സന്ദർശക വിസയിൽ സൗദിയിൽ കൊണ്ടുവന്നിരുന്നു. പരേതനായ ബാബു-രമണി ദമ്പതികളുടെ മകനാണ് പ്രശാന്ത്

. ഭാര്യ: ബിന്ദു. മക്കൾ: വൈഗ, വേധ. സഹോദരങ്ങൾ: നിഷാന്ത് (അൽ അഹ്‌സ), നിഷ. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/327621/expatriate-malayali-falls-to-his-death-from-building)