---
title: "റേ​ഷ​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ത​ട്ടി​പ്പ്; പ്ര​വാ​സി​ക​ൾ അ​ട​ക്കം ആ​റു​പേ​ർ പി​ടി​യി​ൽ"
english_title: "Fraud in ration food items Six people including expatriates arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/327634/fraud-in-ration-food-items-six-people-including-expatriates-arrested"
published_at: "2025-11-24T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692425b1b9050_arrrest.jpg"
keywords: []
---

# റേ​ഷ​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ത​ട്ടി​പ്പ്; പ്ര​വാ​സി​ക​ൾ അ​ട​ക്കം ആ​റു​പേ​ർ പി​ടി​യി​ൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ ജ**​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​ത​ര​ണ​ശാ​ഖ​യി​ൽ റേ​ഷ​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ അ​ഞ്ച് ഏ​ഷ്യ​ക്കാ​രെ​യും ഒ​രു ബി​ദൂ​നി​യെ​യും സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റു​ചെ​യ്തു. വി​ത​ര​ണ​ത്തി​നാ​യി സ​ബ്‌​സി​ഡി ഇ​ന​ത്തി​ൽ ന​ൽ​കി​യി​രു​ന്ന റേ​ഷ​ൻ​വ​സ്തു​ക്ക​ൾ ജീ​വ​ന​ക്കാ​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് അ​ൽ ഖ​സ​ർ ഡി​റ്റ​ക്ടീ​വ് വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ്.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ ജ**​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​ത​ര​ണ​ശാ​ഖ​യി​ൽ റേ​ഷ​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ അ​ഞ്ച് ഏ​ഷ്യ​ക്കാ​രെ​യും ഒ​രു ബി​ദൂ​നി​യെ​യും സു​ര​ക്ഷാ​സേ​ന അ​റ​സ്റ്റു​ചെ​യ്തു. വി​ത​ര​ണ​ത്തി​നാ​യി സ​ബ്‌​സി​ഡി ഇ​ന​ത്തി​ൽ ന​ൽ​കി​യി​രു​ന്ന റേ​ഷ​ൻ​വ​സ്തു​ക്ക​ൾ ജീ​വ​ന​ക്കാ​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് അ​ൽ ഖ​സ​ർ ഡി​റ്റ​ക്ടീ​വ് വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ്.

സം​ഘം ഉ​പ​ഭോ​താ​ക്ക​ള്‍ക്ക് ന​ൽ​കേ​ണ്ട നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ അ​ള​വി​ൽ മ​നഃ​പൂ​ർ​വ​മാ​യ കു​റ​വ് വ​രു​ത്തി​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യും കേ​സ് തു​ട​ര്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍ക്കാ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യും അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു.

സ​ബ്‌​സി​ഡി ഇ​ന​ത്തി​ൽ ന​ൽ​കു​ന്ന റേ​ഷ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ കൂ​ടി​യ വി​ല​ക്ക് മ​റി​ച്ചു​വി​ൽ​ക്കു​ക​യും രാ​ജ്യ​ത്തി​നു​പു​റ​ത്തേ​ക്ക് ക​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ന്ന റേ​ഷ​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തും രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് ക​ട​ത്തു​ന്ന​തും ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യോ​ഗ​വും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/327634/fraud-in-ration-food-items-six-people-including-expatriates-arrested)