---
title: "ഷാർജയിൽ വാഹനമിടിച്ച്​ പിഞ്ചുകുഞ്ഞിന്​ ദാരുണാന്ത്യം; അപകടശേഷം നിർത്താതെ പോയ ഡ്രൈവർ അറസ്റ്റിൽ"
english_title: "Toddler dies after being hit by car in Sharjah Driver arrested for failing to stop after accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/327759/toddler-dies-after-being-hit-by-car-in-sharjah-driver-arrested-for-failing-to-stop-after-accident"
published_at: "2025-11-25T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69254375efab0_sharja_police.jpg"
keywords: []
---

# ഷാർജയിൽ വാഹനമിടിച്ച്​ പിഞ്ചുകുഞ്ഞിന്​ ദാരുണാന്ത്യം; അപകടശേഷം നിർത്താതെ പോയ ഡ്രൈവർ അറസ്റ്റിൽ

> **Lead Summary:** ഷാർജ: എമിറേറ്റിൽ വാഹമിടിച്ച്​ പിഞ്ചുകുഞ്ഞിന്​ ദാരുണാന്ത്യം. അപകട ശേഷം വാഹനം നിർത്താതെ പോയ ഡ്രൈവറെ ഷാർജ പൊലീസ്​ അറസ്റ്റുചെയ്തു. നവംബർ മൂന്നിന്​ വൈകിട്ട്​ നാലു മണിയോടെ കുട്ടിയുടെ വീടിന്​ സമീപത്തായിരുന്നു അപകടം.

## Article Content

ഷാർജ: എമിറേറ്റിൽ വാഹമിടിച്ച്​ പിഞ്ചുകുഞ്ഞിന്​ ദാരുണാന്ത്യം. അപകട ശേഷം വാഹനം നിർത്താതെ പോയ ഡ്രൈവറെ ഷാർജ പൊലീസ്​ അറസ്റ്റുചെയ്തു. നവംബർ മൂന്നിന്​ വൈകിട്ട്​ നാലു മണിയോടെ കുട്ടിയുടെ വീടിന്​ സമീപത്തായിരുന്നു അപകടം.

വീടിനകത്ത്​ സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കുട്ടി പുറത്തേക്ക്​ ഓടുകയായിരുന്നുവെന്നാണ്​ സംശയിക്കുന്നത്​. അപകടം നടന്ന ഉടനെ ഡ്രൈവർ സ്ഥലം വിടുകയായിരുന്നുവെന്ന്​ പൊലീസ്​ അറിയിച്ചു. രണ്ട്​ വയസ്സുകാരനായ സഹോദരന്‍റെ മുമ്പിൽ വെച്ചായിരുന്നു ദാരുണമായ സംഭവം. സഹോദരൻ ആണ്​ വിവരം മാതാവിനെ അറിയിച്ചത്​.

ഇവർ ഉടൻ ഷാർജ പൊലീസിന്‍റെ ഓപറേഷൻസ്​ റൂമിൽ റിപോർട്ട്​ ചെയ്യുകയായിരുന്നു. വാസിത്​ പൊലീസ്​ സ്​റ്റേഷനിൽ നിന്നുള്ള പട്രോൾ സംഘം ഉടൻ സ്ഥലത്ത്​ എത്തുകയും പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക്​ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഡ്രൈവറെ തിരിച്ചറിഞ്ഞതും അറസ്റ്റ്​ ചെയ്യുന്നതും. പ്രതിയെ നിയമനടപടികൾക്കായി പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറിയിരിക്കുകയാണ്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/327759/toddler-dies-after-being-hit-by-car-in-sharjah-driver-arrested-for-failing-to-stop-after-accident)