---
title: "കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ അപകടം; കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "Accident at oil drilling facility in Kuwait Kannur native dies tragically"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/327770/accident-at-oil-drilling-facility-in-kuwait-kannur-native-dies-tragically"
published_at: "2025-11-25T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69254e454df8a_kuwait_death.jpg"
keywords: []
---

# കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ അപകടം; കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** കുവൈത്ത്: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ വീണ്ടും അപകടം. അപകടത്തില്‍ കണ്ണൂര്‍ കൂടാളി സ്വദേശി രാജേഷ് മുരിക്കന്‍ മരിച്ചു. നോര്‍ത്ത് കുവൈത്തില്‍ അബ്ദല്ലിയില്‍ സ്ഥിതി ചെയ്യുന്ന റൗദതൈന്‍ റിഗില്‍ ആണ് അപകടം നടന്നത്. ഡ്രില്‍ ഹൗസ് തകര്‍ന്നുവീണാണ് അപകടം. നവംബര്‍ 12-നുണ്ടായ അപകടത്തില്‍ തൃശൂര്‍, കൊല്ലം സ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പുരുഷോത്തമന്‍ പിരിയപ്പന്‍ - സതി അമ്മഞ്ചേരി ദമ്പതികളുടെ മകനാണ്.

## Article Content

കുവൈത്ത്: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ വീണ്ടും അപകടം. അപകടത്തില്‍ കണ്ണൂര്‍ കൂടാളി സ്വദേശി രാജേഷ് മുരിക്കന്‍ മരിച്ചു. നോര്‍ത്ത് കുവൈത്തില്‍ അബ്ദല്ലിയില്‍ സ്ഥിതി ചെയ്യുന്ന റൗദതൈന്‍ റിഗില്‍ ആണ് അപകടം നടന്നത്. ഡ്രില്‍ ഹൗസ് തകര്‍ന്നുവീണാണ് അപകടം. നവംബര്‍ 12-നുണ്ടായ അപകടത്തില്‍ തൃശൂര്‍, കൊല്ലം സ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പുരുഷോത്തമന്‍ പിരിയപ്പന്‍ - സതി അമ്മഞ്ചേരി ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/327770/accident-at-oil-drilling-facility-in-kuwait-kannur-native-dies-tragically)