---
title: "ഹൃദയാഘാതം പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "Expatriate Malayali dies of heart attack in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/327980/expatriate-malayali-dies-of-heart-attack-in-oman"
published_at: "2025-11-26T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926a892cfa08_oman_death.jpg"
keywords: []
---

# ഹൃദയാഘാതം പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** മസ്‌കത്ത്: ‌ ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി ഒമാനിലെ നിസ്‌വയിൽ മരിച്ചു. ഹരിപ്പാട്, കുമാരപുരം സ്വദേശി വലക്കോട്ടു വടക്കേതിൽ ആനന്ദ രാജൻറെ മകൻ സുനിൽ ആണ് മരിച്ചത്. ഏറെകാലമായി കുടുംബത്തോടൊപ്പം ഒമാനിൽ താമസിക്കുന്ന സുനിൽ നിസ്‌വയിൽ ബിസിനസ് ചെയ്‌തുവരികയായിരുന്നു.

## Article Content

മസ്‌കത്ത്: ‌ ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി ഒമാനിലെ നിസ്‌വയിൽ മരിച്ചു. ഹരിപ്പാട്, കുമാരപുരം സ്വദേശി വലക്കോട്ടു വടക്കേതിൽ ആനന്ദ രാജൻറെ മകൻ സുനിൽ ആണ് മരിച്ചത്. ഏറെകാലമായി കുടുംബത്തോടൊപ്പം ഒമാനിൽ താമസിക്കുന്ന സുനിൽ നിസ്‌വയിൽ ബിസിനസ് ചെയ്‌തുവരികയായിരുന്നു.

മാതാവ്: വാസന്തി, ഭാര്യ: ആശ, മകൻ: ആദിത്യ. മസ്‌കത്ത് അസൈബ എക്സ്പ്രസ്സ്‌ ഹൈവേക്ക് സമീപത്തുള്ള മെഡിക്കൽ സിറ്റി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നിസ്‌വയിലെ സാമൂഹ്യ പ്രവർത്തകരുടേയും മസ്‌കത്ത് കെഎംസിസിയുടേയും നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി കൊച്ചിയിലേക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/327980/expatriate-malayali-dies-of-heart-attack-in-oman)