---
title: "സൗദി അറേബ്യയിൽ വാഹനാപകടം; മരിച്ച പ്രവാസിമലയാളിയുടെ  മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി"
english_title: "A Malayali youth dies in a car accident in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/328152/a-malayali-youth-dies-in-a-car-accident-in-saudi-arabia"
published_at: "2025-11-27T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6927f1e28f000_soudi.jpg"
keywords: []
---

# സൗദി അറേബ്യയിൽ വാഹനാപകടം; മരിച്ച പ്രവാസിമലയാളിയുടെ  മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി

> **Lead Summary:** റിയാദ്​: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്​സക്ക്​ സമീപം വാഹനാപകടത്തിൽ മരിച്ച കോട്ടയം മുണ്ടക്കയം പുഞ്ചവയൽ 504 നഗർ ഇടപ്പള്ളിൽ വെസ്‌ലി ജോൺസണി​ന്‍റെ (ജോമോൻ, 33) മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി.

## Article Content

റിയാദ്​: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്​സക്ക്​ സമീപം വാഹനാപകടത്തിൽ മരിച്ച കോട്ടയം മുണ്ടക്കയം പുഞ്ചവയൽ 504 നഗർ ഇടപ്പള്ളിൽ വെസ്‌ലി ജോൺസണി​ന്‍റെ (ജോമോൻ, 33) മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി.

ഇക്കഴിഞ്ഞ തിങ്കളാഴ്​ച രാത്രിയിലായിരുന്നു അപകടം. റിയാദിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ വെസ്​ലി ജോലിയുടെ ഭാഗമായി അൽ അഹ്​സയിലേക്ക്​ പോയതാണ്​. അവിടെ വെച്ച്​ രാത്രി 12ഓടെയാണ്​ അപകടമുണ്ടായത്. വെസ്​ലി ഓടിച്ച മിനി ട്രക്കി​ന്‍റെ ഡ്രൈവർ കാബിൻ പാടെ തകർന്നുപോയി.

രണ്ട്​ വർഷം മുമ്പാണ്​ വെസ്​ലി സൗദിയിലെത്തിയത്​. അവിവാഹിതനാണ്​. വിവാഹം കഴിക്കാനായി ജനുവരിയിൽ നാട്ടിൽ പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ജോൺസൺ ആണ്​ പിതാവ്​.

ജെസ്സി മാതാവ്​. ടി.എസ്​. രേഷ്​മ ഏക സഹോദരി. ബുധനാഴ്​ച രാത്രി 11.35ന്​ പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊണ്ടുപോകും. മുംബൈ വഴി വ്യാഴാഴ്​ച ഉച്ചക്ക്​ 12 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/328152/a-malayali-youth-dies-in-a-car-accident-in-saudi-arabia)