---
title: " ഹൃദയാഘാതം: കോഴിക്കോട്​ സ്വദേശി റിയാദിൽ അന്തരിച്ചു "
english_title: "Heart attack: Kozhikode native passes away in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/328208/heart-attack-kozhikode-native-passes-away-in-riyadh"
published_at: "2025-11-27T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69282eab410a8_dead.jpg"
keywords: []
---

#  ഹൃദയാഘാതം: കോഴിക്കോട്​ സ്വദേശി റിയാദിൽ അന്തരിച്ചു 

> **Lead Summary:** **റിയാദ്: **നെഞ്ചുവേദനയെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. കോഴിക്കോട് കൈതപൊയിൽ പുതുപ്പാടി സ്വദേശി തള്ളാശ്ശേരി കാതരി അസൈൻ ആണ്​ അൽനദ്‌വ ഫാമിലി കെയർ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചത്​.

## Article Content

**റിയാദ്: **നെഞ്ചുവേദനയെ തുടർന്ന്​ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. കോഴിക്കോട് കൈതപൊയിൽ പുതുപ്പാടി സ്വദേശി തള്ളാശ്ശേരി കാതരി അസൈൻ ആണ്​ അൽനദ്‌വ ഫാമിലി കെയർ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചത്​.

റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കാതരി, മാതാവ്: പരേതയായ ആമിന. ഭാര്യ: ഷെറീന. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂരി​ന്റെ നേതൃത്വത്തിൽ പ്രവർത്തനം പുരോഗമിക്കുന്നു. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/328208/heart-attack-kozhikode-native-passes-away-in-riyadh)