---
title: "ഖത്തർ ദേശീയ ദിനം: സൂം ആപ്പ് വഴി പ്രത്യേക നമ്പർ പ്ലേറ്റുകളുടെ ലേലവുമായി ആഭ്യന്തര മന്ത്രാലയം"
english_title: "Qatar National Day: Ministry of Interior to auction special number plates via Zoom app"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/328810/qatar-national-day-ministry-of-interior-to-auction-special-number-plates-via-zoom-app"
published_at: "2025-12-01T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d4fd12c36b_qtr.jpg"
keywords: []
---

# ഖത്തർ ദേശീയ ദിനം: സൂം ആപ്പ് വഴി പ്രത്യേക നമ്പർ പ്ലേറ്റുകളുടെ ലേലവുമായി ആഭ്യന്തര മന്ത്രാലയം

> **Lead Summary:** **ദോഹ: **ഖത്തറിന്‍റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൂം ആപ്പ് വഴി, എക്സ്ക്ലൂസീവ് വാഹന ലൈസൻസ് പ്ലേറ്റ് നമ്പറുകളുടെ ഒരു സെറ്റ് ഉടൻ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

## Article Content

**ദോഹ: **ഖത്തറിന്‍റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സൂം ആപ്പ് വഴി, എക്സ്ക്ലൂസീവ് വാഹന ലൈസൻസ് പ്ലേറ്റ് നമ്പറുകളുടെ ഒരു സെറ്റ് ഉടൻ പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് മന്ത്രാലയം നമ്പർ പ്ലേറ്റുകളുടെ ലേലം നടത്തുന്നത്. മന്ത്രാലയത്തിന്‍റെ ഇ-സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷനാണ് സൂം.

നമ്പർ പ്ലേറ്റ് ലേലങ്ങൾ നടത്തുന്നതിന് ലളിതവും സുതാര്യമായതുമായ ഡിജിറ്റൽ പ്ലാറ്റ്ഫോം കൂടിയാണിത്. എല്ലാ വർഷവും ഡിസംബർ 18 നാണ് ഖത്തർ ദേശീയ ദിനമായി ആഘോഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/328810/qatar-national-day-ministry-of-interior-to-auction-special-number-plates-via-zoom-app)