---
title: "ബോംബുണ്ടെന്ന് ഇ-മെയിൽ; മദീനയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി "
english_title: "IndiGo flight from Madina lands in Ahmedabad after bomb threat email"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/329510/indigo-flight-from-madina-lands-in-ahmedabad-after-bomb-threat-email"
published_at: "2025-12-05T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69328918bba76_madina.jpg"
keywords: []
---

# ബോംബുണ്ടെന്ന് ഇ-മെയിൽ; മദീനയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി 

> **Lead Summary:** **അഹമ്മദാബാദ്:[gcc.truevisionnews.com]** മദീനയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബു ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു.

## Article Content

**അഹമ്മദാബാദ്:[gcc.truevisionnews.com]** മദീനയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബു ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിലേക്കു തിരിച്ചുവിട്ടു.

സർദാർ വല്ലഭ് ഭായ് പട്ടേൽ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങിയ വിമാനം പൊലീസെത്തി പരിശോധിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല.

ഹൈദരാബാദ് വിമാനത്താവളത്തിലെ ഇൻഡിഗോ ഓഫിസിലേക്ക് വന്ന ഇ-മെയിലിലാണ് വിമാനത്തിൽ ബോംബുണ്ടെന്ന് പറഞ്ഞിരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/329510/indigo-flight-from-madina-lands-in-ahmedabad-after-bomb-threat-email)