---
title: "ഒമാനിൽ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു"
english_title: "A Malayali youth drowned while bathing in a wadi in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/329642/a-malayali-youth-drowned-while-bathing-in-a-wadi-in-oman"
published_at: "2025-12-06T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933bd69ef32b_drowned.jpg"
keywords: []
---

# ഒമാനിൽ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു

> **Lead Summary:** **മസ്‌കത്ത്: ** ഒമാനിലെ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങിമരിച്ചു. കാസർകോട് മായിരെ മണിയംപാറ സ്വദേശി കണക്കിനാമൂല വീട്ടിൽ ഷാഹുൽ ഹമീദിന്റെ മകൻ അബ്ദുല്ല ആഷിക് ആണ് മരിച്ചത്. മസ്‌കത്ത്-സൂർ റോഡിലെ വാദി ഷാബിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിപ്പോവുകയായിരുന്നു.

## Article Content

**മസ്‌കത്ത്: ** ഒമാനിലെ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങിമരിച്ചു. കാസർകോട് മായിരെ മണിയംപാറ സ്വദേശി കണക്കിനാമൂല വീട്ടിൽ ഷാഹുൽ ഹമീദിന്റെ മകൻ അബ്ദുല്ല ആഷിക് ആണ് മരിച്ചത്. മസ്‌കത്ത്-സൂർ റോഡിലെ വാദി ഷാബിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിപ്പോവുകയായിരുന്നു.

ജോലി ആവശ്യാർഥം അടുത്തിടെയാണ് അബ്ദുല്ല ആഷിക് ഒമാനിലെത്തിയത്. റൂവിയിലായിരുന്നു താമസം. അവിവാഹിതനാണ്. മാതാവ്: സുബൈദ. സൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്തിന്റെ തുടർനടപടികൾ നടന്നുവരുന്നതായി കെ.എം.സി.സി കെയർ വിങ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/329642/a-malayali-youth-drowned-while-bathing-in-a-wadi-in-oman)