---
title: "യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി"
english_title: "The young man was found dead at his residence."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/329645/the-young-man-was-found-dead-at-his-residence"
published_at: "2025-12-06T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933c0ab90d72_dead.jpg"
keywords: []
---

# യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

> **Lead Summary:** **മ​ത്ര: **ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ത്ര കോ​ട്ട​ന്‍ ഹൗ​സ് ബി​ല്‍ഡി​ങ്ങി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന ബം​ഗ്ലാ​ദേ​ശ് ചി​റ്റ​ഗോ​ങ് സ്വ​ദേ​ശി അ​ഫ്താ​ബ് ഫാ​റൂ​ഖി​നെ​യാ​ണ് താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

## Article Content

**മ​ത്ര: **ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ത്ര കോ​ട്ട​ന്‍ ഹൗ​സ് ബി​ല്‍ഡി​ങ്ങി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന ബം​ഗ്ലാ​ദേ​ശ് ചി​റ്റ​ഗോ​ങ് സ്വ​ദേ​ശി അ​ഫ്താ​ബ് ഫാ​റൂ​ഖി​നെ​യാ​ണ് താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ത്ര സൂ​ഖി​ലെ റെ​ഡി​മെ​യ്ഡ് വ്യാ​പാ​രി​യാ​യ ഫാ​റൂ​ഖ് ചാ​ച്ച​യു​ടെ മ​ക​നാ​ണ്. ഇ​യാ​ൾ കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​ണ്. മാ​താ​പി​താ​ക്ക​ൾ അ​വ​ധി ക​ഴി​ഞ്ഞ് ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന് മ​സ്ക​ത്തി​ൽ തി​രി​ച്ചെ​ത്താ​നി​രു​ന്ന ദി​വ​സ​മാ​ണ് മ​ക​ന്റെ മ​ര​ണം.മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണം വ്യ​ക്ത​മ​ല്ല. അ​ധി​കൃ​ത​ർ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/329645/the-young-man-was-found-dead-at-his-residence)