---
title: "കുവൈത്തിൽ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം"
english_title: "Winter will be delayed in Kuwait says Meteorological Center"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/329841/winter-will-be-delayed-in-kuwait-says-meteorological-center"
published_at: "2025-12-07T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69352d6ea7cf7_winter.jpg"
keywords: []
---

# കുവൈത്തിൽ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കുവൈത്തിൽ അതിശൈത്യത്തിൻ്റെ കാലഘട്ടമായ 'അൽ-മുറബ്ബാനിയ്യ' ഇത്തവണ പതിവിലും വൈകി തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു. ഡിസംബർ ആറിന് തുടങ്ങേണ്ടിയിരുന്ന ഈ കാലയളവ്, ഈ വർഷം ഡിസംബർ പകുതിയോടെ മാത്രമേ ആരംഭിക്കൂ. ഇത് കുവൈത്തിലെ യഥാർത്ഥ ശൈത്യകാലം തുടങ്ങുന്നത് വൈകാൻ കാരണമാകും.

## Article Content

**കുവൈത്ത് സിറ്റി: [ **കുവൈത്തിൽ അതിശൈത്യത്തിൻ്റെ കാലഘട്ടമായ 'അൽ-മുറബ്ബാനിയ്യ' ഇത്തവണ പതിവിലും വൈകി തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു. ഡിസംബർ ആറിന് തുടങ്ങേണ്ടിയിരുന്ന ഈ കാലയളവ്, ഈ വർഷം ഡിസംബർ പകുതിയോടെ മാത്രമേ ആരംഭിക്കൂ. ഇത് കുവൈത്തിലെ യഥാർത്ഥ ശൈത്യകാലം തുടങ്ങുന്നത് വൈകാൻ കാരണമാകും.

സാധാരണയായി 39 ദിവസം നീണ്ടുനിൽക്കുന്ന അൽ-മുറബ്ബാനിയ്യ, ജനുവരി 15-നാണ് അവസാനിക്കുന്നത്. രാജ്യത്ത് തണുപ്പ് വർധിക്കുകയും ശൈത്യകാലം ആരംഭിക്കുകയും ചെയ്യുന്നതിൻ്റെ അടയാളമാണ് ഈ കാലയളവെന്ന് റമദാൻ വിശദീകരിച്ചു. അൽ-മുറബ്ബാനിയ്യ പ്രധാനമായും 13 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.

അൽ-ഇക്ലിൽ: ഡിസംബർ 6 മുതൽ 18 വരെ.

അൽ-ഖൽബ്: ഡിസംബർ 19 മുതൽ 31 വരെ.

അൽ-ശൂല: ജനുവരി 1 മുതൽ 15 വരെ.

സാധാരണയായി, താപനില കുറയ്ക്കുന്നതും തണുത്ത വടക്കുപടിഞ്ഞാറൻ കാറ്റ് കൊണ്ടുവരുന്നതുമായ സൈബീരിയൻ ഹൈയുടെ സ്വാധീനം അൽ-മുറബ്ബാനിയ്യയിൽ ഉണ്ടാകാറുണ്ട്. എന്നാൽ ഈ വർഷം ഈ ഹൈയുടെ സ്വാധീനം ഡിസംബർ പകുതി വരെ വൈകുമെന്നും, ഇത് സാധാരണ താപനില കുറയുന്നത് വൈകിപ്പിക്കുമെന്നും റമദാൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/329841/winter-will-be-delayed-in-kuwait-says-meteorological-center)