---
title: "അ​റേ​ബ്യ​ൻ റോ​യ​ൽ​സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് ജ​നു​വ​രി​യി​ൽ"
english_title: "Arabian Royals Cricket Tournament"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/330185/arabian-royals-cricket-tournament"
published_at: "2025-12-09T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6937c68836c14_crii.jpg"
keywords: []
---

# അ​റേ​ബ്യ​ൻ റോ​യ​ൽ​സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് ജ​നു​വ​രി​യി​ൽ

> **Lead Summary:** **കുവൈറ്റ് സിറ്റി:** [[gcc.truevisionnews.com] ]അറേബ്യൻ റോയൽസ് ക്രിക്കറ്റ് ടീം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ജനുവരി 1, 2 തീയതികളിൽ ശുഐബാ ഏരിയയിലെ ടീമിൻ്റെ ഹോം ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

## Article Content

**കുവൈറ്റ് സിറ്റി:** [[gcc.truevisionnews.com] ]അറേബ്യൻ റോയൽസ് ക്രിക്കറ്റ് ടീം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ജനുവരി 1, 2 തീയതികളിൽ ശുഐബാ ഏരിയയിലെ ടീമിൻ്റെ ഹോം ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

വഫ്രയിലെ ഫാം ഹൗസിൽ നടന്ന ചടങ്ങിലാണ് ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തത്. ടീം പ്രതിനിധികളും പ്രത്യേക അതിഥികളും ചടങ്ങിൽ പങ്കെടുത്തു. ആദ്യമായി സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിൽ എട്ട് ടീമുകൾ തമ്മിൽ മത്സരിക്കും.

വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനും ട്രോഫികൾ സമ്മാനിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 41144354, 66162808.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/330185/arabian-royals-cricket-tournament)