---
title: "റോക് ‘റെസ്റ്റോ-ഫെസ്റ്റ് 2025’ വെള്ളിയാഴ്ച നടക്കും; ഹനാൻ ഷാ കുവൈത്തിൽ ലൈവ് പരിപാടിയുമായി"
english_title: "Rock Resto-Fest 2025, Hanan Shah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/330376/rock-resto-fest-2025-hanan-shah"
published_at: "2025-12-10T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69391b786e4c7_gcc.jpg"
keywords: []
---

# റോക് ‘റെസ്റ്റോ-ഫെസ്റ്റ് 2025’ വെള്ളിയാഴ്ച നടക്കും; ഹനാൻ ഷാ കുവൈത്തിൽ ലൈവ് പരിപാടിയുമായി

> **Lead Summary:** **കുവൈത്ത് സിറ്റി:[ [gcc.truevisionnews.com]]** റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ കുവൈത്ത് എട്ടാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘റെസ്റ്റോ-ഫെസ്റ്റ് 2025 – ഹനാൻ ഷാ ലൈവ്’ എന്ന മെഗാ ഇവന്റ് വെള്ളിയാഴ്ച നടക്കും.

## Article Content

**കുവൈത്ത് സിറ്റി:[ [gcc.truevisionnews.com]]** റസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ കുവൈത്ത് എട്ടാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘റെസ്റ്റോ-ഫെസ്റ്റ് 2025 – ഹനാൻ ഷാ ലൈവ്’ എന്ന മെഗാ ഇവന്റ് വെള്ളിയാഴ്ച നടക്കും.

അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ ആദ്യമായി കുവൈത്തിൽ എത്തുന്ന പുതുതലമുറ ഗായകനും ജനപ്രിയ കലാകാരനുമായ ഹനാൻ ഷാ പരിപാടി അവതരിപ്പിക്കും.

കുവൈത്തിലും കേരളത്തിലും വിവിധ ജീവകാരുണ്യ, സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായ റോക്ക്, ഇതാദ്യമായാണ് ഇത്തരമൊരു വൻ പരിപാടി സംഘടിപ്പിക്കുന്നത്. കുവൈത്തിലെ കലാകാരന്മാർ ഒരുക്കുന്ന ഗാന-നൃത്തരൂപങ്ങൾക്കും സാംസ്കാരിക സമ്മേളനത്തിനും വേദിയൊരുക്കിയാണ് ആഘോഷങ്ങൾ വ്യാപകമാക്കുന്നത്.

പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യ പാസ് മുഖാന്തിരമാകും. പാസ് വിതരണം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ റോക് പ്രസിഡന്റ് ഷബീർ മണ്ടോളി, ജനറൽ സെക്രട്ടറി കമറുദ്ദീൻ, പ്രോഗ്രാം ജനറൽ കൺവീനർ പി.വി. നജീബ്, ചെയർമാൻ അബൂ തിക്കോടി, പ്രധാന സ്പോൺസർ മാൻഗോ ഹൈപ്പർ ചെയർമാനും സി.ഇ.ഒയുമായ റഫീഖ് അഹ്മദ് എന്നിവരും റോക്ക് പ്രതിനിധികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/330376/rock-resto-fest-2025-hanan-shah)