---
title: "ജി.സി.സി വനിത ട്വന്റി20: ബഹ്റൈനെ കീഴടക്കി കുവൈത്തിന് തുടർച്ചയായ രണ്ടാം ജയം"
english_title: "GCC Women's Twenty20, Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/331198/gcc-womens-twenty20-kuwait"
published_at: "2025-12-15T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693f993fca66e_gcc.jpg"
keywords: []
---

# ജി.സി.സി വനിത ട്വന്റി20: ബഹ്റൈനെ കീഴടക്കി കുവൈത്തിന് തുടർച്ചയായ രണ്ടാം ജയം

> **Lead Summary:** **കുവൈത്ത് സിറ്റി:** **[[gcc.truevisionnews.com] ] **ജി.സി.സി വനിത ട്വന്റി20 ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീമിന്റെ ശക്തമായ മുന്നേറ്റം തുടരുന്നു. മസ്കത്തിലെ ആമിറാത്ത് ക്രിക്കറ്റ് മൈതാനത്ത് ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ബഹ്റൈനിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി കുവൈത്ത് തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി.

## Article Content

**കുവൈത്ത് സിറ്റി:** **[[gcc.truevisionnews.com] ] **ജി.സി.സി വനിത ട്വന്റി20 ചാമ്പ്യൻഷിപ്പിൽ കുവൈത്ത് ടീമിന്റെ ശക്തമായ മുന്നേറ്റം തുടരുന്നു. മസ്കത്തിലെ ആമിറാത്ത് ക്രിക്കറ്റ് മൈതാനത്ത് ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ബഹ്റൈനിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി കുവൈത്ത് തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബഹ്റൈൻ നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 108 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കുവൈത്ത് ലക്ഷ്യം അതിവേഗം മറികടന്ന് 12.5 ഓവറിൽ തന്നെ വിജയം ഉറപ്പാക്കി.

ക്യാപ്റ്റൻ ദീപിക രസംഗിക 29 പന്തിൽ നാല് ഫോറുകൾ സഹിതം നേടിയ 36 റൺസുമായി ടോപ് സ്കോററായി. തരംഗ ഗജനായകെ 24 റൺസും പൂർവജ ജഗദീഷ് 22 റൺസും നേടി മികച്ച പിന്തുണ നൽകി.

ഓപ്പണർമാരായ സീഫ ജീലാനി (29 പന്തിൽ 48)യും അംന താരിഖ് (37 പന്തിൽ 29)യും ചേർന്ന് നേടിയ 89 റൺസിന്റെ ശക്തമായ കൂട്ടുകെട്ടാണ് കുവൈത്തിന്റെ വിജയത്തിന് അടിത്തറയായത്.

ബോളിംഗിൽ കുവൈത്തിന്റെ മലയാളി താരം പ്രിയത മുരളി മികച്ച പ്രകടനം കാഴ്ചവെച്ച് മൂന്ന് ഓവറിൽ 10 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഖത്തറിനെ 68 റൺസിന് കീഴടക്കിയ കുവൈത്ത്, ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.\

തിങ്കളാഴ്ച വൈകിട്ട് 6.30ന് കുവൈത്ത് യു.എ.ഇയെ നേരിടും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/331198/gcc-womens-twenty20-kuwait)