---
title: "സൗദി അറേബ്യയിൽ കനത്ത മഴ: രാജ്യം കൊടും തണുപ്പിലേക്ക്"
english_title: "Heavy rain in SaudiArabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/331437/heavy-rain-in-saudiarabia"
published_at: "2025-12-16T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69411cc4457bb_rain.jpg"
keywords: []
---

# സൗദി അറേബ്യയിൽ കനത്ത മഴ: രാജ്യം കൊടും തണുപ്പിലേക്ക്

> **Lead Summary:** **റിയാദ്: ** സൗദി അറേബ്യയിൽ കനത്ത മഴ . പല ഭാഗങ്ങളിലും ശക്തമായ വെള്ളപ്പാച്ചിലും വെള്ളക്കെട്ടുമുണ്ട്. ഗതാഗതം താറുമാറായിട്ടുണ്ട്. നിരവധി വാഹനാപകടങ്ങളുണ്ടായി.

## Article Content

**റിയാദ്: ** സൗദി അറേബ്യയിൽ കനത്ത മഴ . പല ഭാഗങ്ങളിലും ശക്തമായ വെള്ളപ്പാച്ചിലും വെള്ളക്കെട്ടുമുണ്ട്. ഗതാഗതം താറുമാറായിട്ടുണ്ട്. നിരവധി വാഹനാപകടങ്ങളുണ്ടായി.

റിയാദിന് വടക്കുഭാഗത്ത് ഒട്ടകങ്ങളെ കയറ്റിവന്ന ഒരു ട്രക്കറ്റ് വെള്ളപ്പാച്ചിലിൽപ്പെട്ട് മറിഞ്ഞ അപകടത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

റിയാദ്-അൽ ഖർജ് റോഡിലെ എക്സിറ്റ് 17ൽ ഇന്നലെ രാത്രി ശക്തമായ മഴയിൽ വെള്ളപ്പൊക്കമുണ്ടായി. വാഹനങ്ങൾ അതിൽ മുങ്ങിക്കിടന്നു, മണിക്കൂറുകളോളം. കനത്ത മഴയും കാറ്റും കാരണം പലഭാഗങ്ങളിലും ജനജീവിതം ദുസ്സഹമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/331437/heavy-rain-in-saudiarabia)