---
title: "മദീന മസ്ജിദുന്നബവിയിലെ ‘മുഅദ്ദിൻ’ ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു"
english_title: "Sheikh Faisal Al-Nu'man, the 'Mu'addin' of the Prophet's Mosque in Medina, has passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/332681/sheikh-faisal-al-numan-the-muaddin-of-the-prophets-mosque-in-medina-has-passed-away"
published_at: "2025-12-23T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694a808b8452c_abdul.jpg"
keywords: []
---

# മദീന മസ്ജിദുന്നബവിയിലെ ‘മുഅദ്ദിൻ’ ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു

> **Lead Summary:** **മദീന: **മസ്ജിദുന്നബവിയിൽ ദീർഘകാലം ബാങ്ക് വിളിച്ചിരുന്ന (മുഅദ്ദിൻ) ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു. കുറച്ചുകാലമായി രോഗബാധിതനായിരുന്നു.

## Article Content

**മദീന: **മസ്ജിദുന്നബവിയിൽ ദീർഘകാലം ബാങ്ക് വിളിച്ചിരുന്ന (മുഅദ്ദിൻ) ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു. കുറച്ചുകാലമായി രോഗബാധിതനായിരുന്നു.

വർഷങ്ങളോളം മസ്ജിദുന്നബവിയിൽ മുഅദ്ദിനായി സേവനം ചെയ്ത വ്യക്തിത്വമാണ് ശൈഖ് ഫൈസൽ അൽനുഅ്മാൻ. ശ്രതിമധുരമായ ശബ്​ദവും ഭക്തിനിർഭരമായ പാരായണവും കാരണം അദ്ദേഹത്തി​ന്റെ ബാങ്ക്​ വിളിയും ഖുർആൻ പാരായണവും ഏറെ പ്രസിദ്ധമായിരുന്നു.

മദീനയിലാണ്​ ശൈഖ് ഫൈസൽ അൽനുഅ്മാൻ ജനിച്ചത്​. മദീനയിൽ തന്നെയുള്ള സ്കൂളുകളിലാണ്​ വിദ്യാഭ്യാസം നടത്തിയത്​. തൈബ സർവകലാശാലയിൽനിന്ന് ബിരുദം നേടി.

14 വയസ്സുള്ളപ്പോൾ മസ്ജിദുന്നബവിയിൽ ബാങ്ക് വിളിക്കാൻ തുടങ്ങിയ അ​ദ്ദേഹം പിതാവ് ശൈഖ് അബ്​ദുൽ മാലിക് അൽനുഅ്മാ​ന്റെ പാത പിന്തുടർന്ന് മരണം വരെ ആ മഹത്തായ ദൗത്യത്തിൽ തുടർന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/332681/sheikh-faisal-al-numan-the-muaddin-of-the-prophets-mosque-in-medina-has-passed-away)