---
title: " ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു "
english_title: "Heart attack: Expatriate Malayali passes away in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/332991/heart-attack-expatriate-malayali-passes-away-in-jeddah"
published_at: "2025-12-25T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694ce67e40411_dead.jpg"
keywords: []
---

#  ഹൃദയാഘാതം: പ്രവാസി മലയാളി ജിദ്ദയിൽ അന്തരിച്ചു 

> **Lead Summary:** **ജിദ്ദ: **ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു . മങ്കട കുറുവ പാങ്ങ് ചേണ്ടി സ്വദേശി ഇല്ലിക്കൽ റഹീo ആണ് ജിദ്ദ ജിദ്ഹാനി ആശുപത്രിയിൽ മരിച്ചത്.

## Article Content

**ജിദ്ദ: **ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു . മങ്കട കുറുവ പാങ്ങ് ചേണ്ടി സ്വദേശി ഇല്ലിക്കൽ റഹീo ആണ് ജിദ്ദ ജിദ്ഹാനി ആശുപത്രിയിൽ മരിച്ചത്.

സഫ ഡിസ്ട്രിക്ടിൽ നഹ്ദി ഫാർമസി ജീവനക്കാരനായിരുന്നു. 30 വർഷമായി പ്രവാസിയാണ്. ഭാര്യ സുലൈഖ സന്ദർശന വിസയിൽ ജിദ്ദയിലുണ്ട്.

മക്കൾ: മുഷ്‌താഖുദ്ധിൻ, മുഹ്‌സിന, മരുമക്കൾ: നൗഷാദ്, ഫിദ, സഹോദരങ്ങൾ: മുസ്‌തഫ, അലി, അബ്ദുൽ റസാഖ്, ഫാത്തിമ സുഹറ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഹായങ്ങൾക്ക് കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകർ കൂടെയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/332991/heart-attack-expatriate-malayali-passes-away-in-jeddah)