---
title: "ഹൃദയഘാതം:  കണ്ണൂർ സ്വദേശിനി ഷാർജയിൽ അന്തരിച്ചു"
english_title: "Malayali student passes away in Sharjah."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/333245/malayali-student-passes-away-in-sharjah"
published_at: "2025-12-26T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694e96a16a67d_dead.jpg"
keywords: []
---

# ഹൃദയഘാതം:  കണ്ണൂർ സ്വദേശിനി ഷാർജയിൽ അന്തരിച്ചു

> **Lead Summary:** **ഷാർജ: **മലയാളി വിദ്യാർഥിനി ഷാർജയിൽ അന്തരിച്ചു. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം ആണ്​ മരിച്ചത്​. ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

## Article Content

**ഷാർജ: **മലയാളി വിദ്യാർഥിനി ഷാർജയിൽ അന്തരിച്ചു. കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം ആണ്​ മരിച്ചത്​. ദേഹസ്വാസ്ഥ്യം തോന്നിയ ഉടൻ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഹൃദയഘാതം ആയിരുന്നു മരണകാരണം. ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക്​ കൊണ്ട് പോകും എന്ന് ബന്ധുക്കൾ അറിയിച്ചു. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായ ആയിഷ പ്ലസ് വൺ വിദ്യാർഥിയാണ്​. പിതാവ് മുഹമ്മദ്‌ സൈഫ്, മാതാവ് റുബീന സൈഫ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/333245/malayali-student-passes-away-in-sharjah)