---
title: "പെട്രോൾ, ഡീസൽ വിലയിൽ വർധന; അടുത്ത മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ"
english_title: "Petrol diesel prices hiked Bahrain announces fuel prices for next month"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/333790/petrol-diesel-prices-hiked-bahrain-announces-fuel-prices-for-next-month"
published_at: "2025-12-30T10:57:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695362dac13c5_fuel_price.jpg"
keywords: []
---

# പെട്രോൾ, ഡീസൽ വിലയിൽ വർധന; അടുത്ത മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ

> **Lead Summary:** **ബഹ്‌റൈൻ : ** ബഹ്‌റൈനിൽ പുതുക്കിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു. ബഹ്റൈനിൽ അടുത്ത മാസത്തെ ഇന്ധന വിലയിൽ നേരിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 265 ഫിൽസാണ് പുതിയ വില. ഇത് പൊതുജനങ്ങൾ ഉപയോ​ഗിക്കുന്ന പെട്രോൾ ഉത്പ്പന്നമല്ല.

## Article Content

**ബഹ്‌റൈൻ : ** ബഹ്‌റൈനിൽ പുതുക്കിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചു. ബഹ്റൈനിൽ അടുത്ത മാസത്തെ ഇന്ധന വിലയിൽ നേരിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 265 ഫിൽസാണ് പുതിയ വില. ഇത് പൊതുജനങ്ങൾ ഉപയോ​ഗിക്കുന്ന പെട്രോൾ ഉത്പ്പന്നമല്ല.

പൊതുജനങ്ങൾക്കുള്ള പ്രീമിയം 95 പെട്രോളിന് 35 ഫിൽസ് വില ഉയർന്നു. നിലവിൽ 200 ഫിൽസായിരുന്ന ഈ വിഭാ​ഗം പെട്രോളിന്റെ വില 235 ഫിൽസായി ഉയർന്നു. റെഗുലർ 91 പെട്രോളിന് 220 ഫിൽസും ആയിരിക്കും അടുത്ത മാസത്തെ വില. നിലവിൽ 140 ഫിൽസാണ് ഈ വിഭാ​ഗം പെട്രോളിന്റെ വില.

അതായത് ഏകദേശം 80 ഫിൽസ് വർധനവ് ഈ വിഭാ​ഗം പെട്രോളിന്റെ വിലയിലുണ്ടായി. ഡീസലിന്റെ വില ലിറ്ററിന് 180 ഫിൽസായിരുന്നത് 200 ഫിൽസായും ഉയർന്നിട്ടുണ്ട്. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില നിശ്ചയിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന സമിതിയുടെ യോഗത്തിനു പിന്നാലെയാണ് പുതിയ ഇന്ധനവിലകൾ പ്രഖ്യാപിച്ചത്. നാളെ മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/333790/petrol-diesel-prices-hiked-bahrain-announces-fuel-prices-for-next-month)