---
title: "ഉത്തരേന്ത്യൻ മേഖലകളിൽ പൊടിക്കാറ്റ് വീശുന്നു: ദൃശ്യപരിധി കുറയും, വാഹനയാത്രികർ സൂക്ഷിക്കുക"
english_title: "Dust storms are blowing across northern India"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/334223/dust-storms-are-blowing-across-northern-india"
published_at: "2026-01-01T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69563f9f61b5e_tru1.jpg"
keywords: []
---

# ഉത്തരേന്ത്യൻ മേഖലകളിൽ പൊടിക്കാറ്റ് വീശുന്നു: ദൃശ്യപരിധി കുറയും, വാഹനയാത്രികർ സൂക്ഷിക്കുക

> **Lead Summary:** **മസ്‌കത്ത്: [[nadapuram.truevisionnews.com]]** ഒമാന്റെ വടക്കൻ മേഖലകളിൽ ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

## Article Content

**മസ്‌കത്ത്: [[nadapuram.truevisionnews.com]]** ഒമാന്റെ വടക്കൻ മേഖലകളിൽ ശക്തമായ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച കാലാവസ്ഥാ മുന്നറിയിപ്പ് വ്യാഴാഴ്ച രാവിലെ 11 വരെ നിലനിൽക്കും. മസ്‌കത്ത്, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, തെക്കൻ ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് പൊടിക്കാറ്റ് പ്രധാനമായും അനുഭവപ്പെടുക.

അന്തരീക്ഷം പൊടിപടലങ്ങളാൽ നിറയുന്നതിനാൽ റോഡുകളിൽ ദൃശ്യപരിധി 500 മീറ്റർ മുതൽ ഒരു കിലോമീറ്റർ വരെയായി കുറയാൻ സാധ്യതയുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും കുട്ടികളും വയോധികരും പ്രത്യേക ശ്രദ്ധ പുലർത്തണം.

അന്തരീക്ഷത്തിലെ ഉയർന്ന പൊടിപടലങ്ങൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പൊടിക്കാറ്റ് മൂലം പ്രധാന റോഡുകളിലും ഉൾറോഡുകളിലും ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ട്.

അതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/334223/dust-storms-are-blowing-across-northern-india)