---
title: "റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കോഴിക്കോട്​ സ്വദേശിയുടെ മൃതദേഹം ഖബറടക്കി"
english_title: "Body of Kozhikode native who died of heart attack in Riyadh laid to rest"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/334232/body-of-kozhikode-native-who-died-of-heart-attack-in-riyadh-laid-to-rest"
published_at: "2026-01-01T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6956463769b7b_saudhi_death.jpg"
keywords: []
---

# റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കോഴിക്കോട്​ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

> **Lead Summary:** **റിയാദ്: [ റി**യാദിൽ മരിച്ച കോഴിക്കോട് കോവൂർ സ്വദേശി സാലിഹി​ന്‍റെ മൃതദേഹം ഖബറടക്കി. 45 വയസ്സായിരുന്നു. ബത്​ഹയിലെ ഗുറാബി സ്​ട്രീറ്റിലുള്ള താമസസ്ഥലത്ത്​ രണ്ട്​ ദിവസം മുമ്പാണ്​ ഹൃദയാഘാതം മൂലം മരിച്ചത്​. കുടുംബത്തോടൊപ്പം റിയാദിൽ താമസിക്കുന സാലിഹിന് രണ്ട് കുട്ടികളുണ്ട്. ഷംനയാണ്​ ഭാര്യ. യു.പി.സി എന്ന കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്​) ഗുറാബി-അൽ അമൽ യൂനിറ്റ്​ പ്രവർത്തകനായിരുന്നു.

## Article Content

**റിയാദ്: [ റി**യാദിൽ മരിച്ച കോഴിക്കോട് കോവൂർ സ്വദേശി സാലിഹി​ന്‍റെ മൃതദേഹം ഖബറടക്കി. 45 വയസ്സായിരുന്നു. ബത്​ഹയിലെ ഗുറാബി സ്​ട്രീറ്റിലുള്ള താമസസ്ഥലത്ത്​ രണ്ട്​ ദിവസം മുമ്പാണ്​ ഹൃദയാഘാതം മൂലം മരിച്ചത്​. കുടുംബത്തോടൊപ്പം റിയാദിൽ താമസിക്കുന സാലിഹിന് രണ്ട് കുട്ടികളുണ്ട്. ഷംനയാണ്​ ഭാര്യ. യു.പി.സി എന്ന കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്​) ഗുറാബി-അൽ അമൽ യൂനിറ്റ്​ പ്രവർത്തകനായിരുന്നു.

ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഐ.സി.എഫ്​ പ്രവർത്തകരുടെ ​നേതൃത്വത്തിൽ നിയമനടപടികൾ വേഗം പൂർത്തിയാക്കി ബുധനാഴ്​ച നസീമിലെ ഹയ്യുൽ സലാം മഖ്​ബറയിൽ ഖബറടക്കി. റിയാദ് എക്​സിറ്റ്​ 15-ലെ​ അൽ രാജ്​ഹി മസ്​ജിദിൽ അസർ നമസ്​കാരത്തിന്​ ശേഷം നടന്ന മയ്യിത്ത്​ നമസ്​കാരത്തിലും ശേഷം ഖബറടക്കത്തിലും സഹപ്രവർത്തകർ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി വൻ ജനാവലി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/334232/body-of-kozhikode-native-who-died-of-heart-attack-in-riyadh-laid-to-rest)