---
title: "ഉംറ തീർഥാടകയായ മലയാളി വനിത മദീനയിൽ അന്തരിച്ചു"
english_title: "Malayali woman on Umrah pilgrimage passes away in Medina"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/334417/malayali-woman-on-umrah-pilgrimage-passes-away-in-medina"
published_at: "2026-01-02T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69579857772bf_umrah_death.jpg"
keywords: []
---

# ഉംറ തീർഥാടകയായ മലയാളി വനിത മദീനയിൽ അന്തരിച്ചു

> **Lead Summary:** മദീന: കോട്ടയം കാഞ്ഞിരപ്പള്ളി പാറക്കൽ ഹസീന മദീനയിൽ അന്തരിച്ചു . മക്കയിൽ ഉംറ നിർവഹിച്ചു മദീന സന്ദർശനത്തിനായി പുറപ്പെട്ടതായിരുന്നു. മദീനയിലെത്തുന്നതിന് മുമ്പായി യാത്രയിൽ അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു.

## Article Content

മദീന: കോട്ടയം കാഞ്ഞിരപ്പള്ളി പാറക്കൽ ഹസീന മദീനയിൽ അന്തരിച്ചു . മക്കയിൽ ഉംറ നിർവഹിച്ചു മദീന സന്ദർശനത്തിനായി പുറപ്പെട്ടതായിരുന്നു. മദീനയിലെത്തുന്നതിന് മുമ്പായി യാത്രയിൽ അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു.

കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ അനൂപ്. എ ലത്തീഫിന്റെ ഭാര്യയാണ്. മക്കൾ: അൽഫിയ, ഹലീമ. നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖിഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/334417/malayali-woman-on-umrah-pilgrimage-passes-away-in-medina)