---
title: "അബുദാബിയില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു"
english_title: "A native of Uppala, Kasaragod, died in Abu Dhabi."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/334602/a-native-of-uppala-kasaragod-died-in-abu-dhabi-new"
published_at: "2026-01-03T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69592b0b747c9_dead.jpg"
keywords: []
---

# അബുദാബിയില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു

> **Lead Summary:** **അബുദാബി: **കാസര്‍കോട് ഉപ്പള സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു. ഖലീഫ സിറ്റിയില്‍ എയര്‍പോര്‍ട്ട് റോഡരികിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് റഫീക്കാണ് മരിച്ചത്.

## Article Content

**അബുദാബി: **കാസര്‍കോട് ഉപ്പള സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു. ഖലീഫ സിറ്റിയില്‍ എയര്‍പോര്‍ട്ട് റോഡരികിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് റഫീക്കാണ് മരിച്ചത്.

താമസ സ്ഥലത്ത് അവശ നിലയില്‍ കാണപ്പെട്ട റഫീക്കിനെ എന്‍എംസി ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മഞ്ചേശ്വരം എംഎല്‍എ; എ.കെ.എം അഷറഫിന്റെ ഇളയുപ്പ മോനുവെന്ന അബ്ദുറഹിമാന്റെയും നഫീസയുടെയും മകനാണ് റഫീക്.

തഫ്‌സീറ, തസ്‌കീന, അഫ്‌സാന എന്നിവര്‍ സഹോദരിമാരാണ്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ശ്രമം കെഎംസിസി പ്രവര്‍ത്തകര്‍ നടത്തി വരുന്നുണ്ട്. ആറ് വര്‍ഷത്തോളമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന റഫീക് നാട്ടില്‍ നിന്നും 4 മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഏക മകന്റെ മരണം മാതാപിതാക്കളെയും കുടുംബക്കാരെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/334602/a-native-of-uppala-kasaragod-died-in-abu-dhabi-new)