---
title: "അബുദാബി വാഹനാപകടം; ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു"
english_title: "Abu Dhabi car accident; Fourth child undergoing treatment dies"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/334883/abu-dhabi-car-accident-fourth-child-undergoing-treatment-dies"
published_at: "2026-01-05T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695bd4fac597d_ABUDABI.jpg"
keywords: []
---

# അബുദാബി വാഹനാപകടം; ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

> **Lead Summary:** **അബുദാബി:[gcc.truevisionnews.com]** അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന ഒരു കുട്ടി കൂടി മരിച്ചു. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി പുളിയക്കോട്​ സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മകൻ അസ്സാം ആണ്​ മരിച്ചത്​. മറ്റ് മക്കളായ അഷസ് , അമ്മാര്‍ , അയാഷ് എന്നിവരും ഇവരുടെ വീട്ടിൽ സഹായത്തിനുണ്ടായിരുന്ന തിരൂർ ചമ്രവട്ടം സ്വദേശി ബുഷ്​റയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

## Article Content

**അബുദാബി:[gcc.truevisionnews.com]** അബുദാബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന ഒരു കുട്ടി കൂടി മരിച്ചു. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി പുളിയക്കോട്​ സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മകൻ അസ്സാം ആണ്​ മരിച്ചത്​. മറ്റ് മക്കളായ അഷസ് , അമ്മാര്‍ , അയാഷ് എന്നിവരും ഇവരുടെ വീട്ടിൽ സഹായത്തിനുണ്ടായിരുന്ന തിരൂർ ചമ്രവട്ടം സ്വദേശി ബുഷ്​റയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

അബ്ദുല്‍ലത്തീഫും റുക്സാനയും അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ തീവ്ര പരിചരണത്തിലാണ്. അബുദാബി-ദുബൈ റോഡില്‍ ഷഹാമക്കടുത്താണ് അപകടമുണ്ടായത്​.

ദുബൈയില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞു മടങ്ങുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ യു.എ.ഇയില്‍ തന്നെ ഖബറടക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/334883/abu-dhabi-car-accident-fourth-child-undergoing-treatment-dies)