---
title: "മസാജ് പാർലറിന്‍റെ മറവിൽ അനാശാസ്യം, രഹസ്യ വിവരം ലഭിച്ചതോടെ പരിശോധന, മക്കയിൽ അഞ്ച് പ്രവാസികൾ അറസ്റ്റിൽ"
english_title: "Five expatriates arrested in Mecca after receiving confidential information about an immoral activity under the guise of a massage parlor"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/335326/five-expatriates-arrested-in-mecca-after-receiving-confidential-information-about-an-immoral-activity-under-the-guise-of-a-massage-parlor"
published_at: "2026-01-08T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f60e8621a1_arrest.jpg"
keywords: []
---

# മസാജ് പാർലറിന്‍റെ മറവിൽ അനാശാസ്യം, രഹസ്യ വിവരം ലഭിച്ചതോടെ പരിശോധന, മക്കയിൽ അഞ്ച് പ്രവാസികൾ അറസ്റ്റിൽ

> **Lead Summary:** **റിയാദ്:** മസാജ് സെന്‍ററിന്‍റെ മറവിൽ അനാശാസ്യത്തിലേർപ്പെട്ട അഞ്ച് പ്രവാസികളെ മക്കയിൽ അറസ്റ്റ് ചെയ്തു. പുണ്യ നഗരത്തിലെ ഒരു മസാജ് പാർലർ കേന്ദ്രീകരിച്ച് സദാചാര വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് മക്ക പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

## Article Content

**റിയാദ്:** മസാജ് സെന്‍ററിന്‍റെ മറവിൽ അനാശാസ്യത്തിലേർപ്പെട്ട അഞ്ച് പ്രവാസികളെ മക്കയിൽ അറസ്റ്റ് ചെയ്തു. പുണ്യ നഗരത്തിലെ ഒരു മസാജ് പാർലർ കേന്ദ്രീകരിച്ച് സദാചാര വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് മക്ക പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

സദാചാര വിരുദ്ധ പ്രവർത്തനങ്ങളാണ് മസാജ് പാർലറിൽ നടക്കുന്നതെന്ന് കണ്ടെത്തി. അറസ്റ്റിലായവരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കമ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിങ് ഹ്യൂമൻ ട്രാഫിക്കിങ് വിഭാഗവുമായി സഹകരിച്ചാണ് പോലീസ് നടപടി. മുൻസിപ്പൽ ചട്ടങ്ങൾ ലംഘിച്ചാണ് പാർലർ പ്രവർത്തിച്ചുവന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അതിലും കർശന ശിക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/335326/five-expatriates-arrested-in-mecca-after-receiving-confidential-information-about-an-immoral-activity-under-the-guise-of-a-massage-parlor)