---
title: "ലോകത്ത് കൃത്യനിഷ്ഠയിൽ രണ്ടാം സ്ഥാനം നേടി സൗദി എയർലൈൻസ്"
english_title: "Saudi Airlines ranks second in the world for punctuality"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/335345/saudi-airlines-ranks-second-in-the-world-for-punctuality"
published_at: "2026-01-08T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f6ef3bb199_saudii.jpg"
keywords: []
---

# ലോകത്ത് കൃത്യനിഷ്ഠയിൽ രണ്ടാം സ്ഥാനം നേടി സൗദി എയർലൈൻസ്

> **Lead Summary:** **റിയാദ്: **കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ ലോകത്തെ മുൻനിര വിമാനക്കമ്പനികളുടെ പട്ടികയിൽ സൗദി എയർലൈൻസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

## Article Content

**റിയാദ്: **കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ ലോകത്തെ മുൻനിര വിമാനക്കമ്പനികളുടെ പട്ടികയിൽ സൗദി എയർലൈൻസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന 'സിറിയം' വെബ്സൈറ്റ് പുറത്തുവിട്ട 2025 ലെ റിപ്പോർട്ടിലാണ് ഈ നേട്ടം. വിമാനങ്ങളുടെ കൃത്യനിഷ്ഠത, വിമാനയാത്രയിലെ സേവനങ്ങൾ, അതിഥികളുടെ അനുഭവം എന്നിവ കണക്കാക്കിയാണ് ഡേറ്റ തയാറാക്കുന്നത്.

തുടർച്ചയായ രണ്ടാം വർഷമാണ് സൗദി അറേബ്യ ഈ അഭിമാനകരമായ സ്ഥാനം നിലനിർത്തുന്നത്. നാല് ഭൂഖണ്ഡങ്ങളിലായി നൂറിലധികം നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന സൗദിയ, 2,02,800 വിമാനങ്ങളിൽ 86.53% കൃത്യനിഷ്ഠ റേറ്റിം​ഗ് രേഖപ്പെടുത്തി.

നിലവിൽ 149 വിമാനങ്ങളുള്ള സൗദിയ അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ 116 പുതിയ വിമാനങ്ങൾ കൂടി എത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/335345/saudi-airlines-ranks-second-in-the-world-for-punctuality)