---
title: "ഹൃദയാഘാതത്തെതുടർന്ന് മലയാളി ഡ്രൈവർ ജിദ്ദയിൽ അന്തരിച്ചു  "
english_title: "Malayali driver dies in Jeddah after suffering a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/335704/malayali-driver-dies-in-jeddah-after-suffering-a-heart-attack"
published_at: "2026-01-10T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69621c0cb3f3e_attack.jpg"
keywords: []
---

# ഹൃദയാഘാതത്തെതുടർന്ന് മലയാളി ഡ്രൈവർ ജിദ്ദയിൽ അന്തരിച്ചു  

> **Lead Summary:** **ജിദ്ദ: **ഹൃദയാഘാതത്തെതുടർന്ന് മലപ്പുറം പരപ്പനങ്ങാടി അരിയല്ലൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു . ദനൂബ് സൂപ്പർ മാർക്കറ്റിൽ ഡ്രൈവർ ജോലി ചെയ്തുവരികയായിരുന്ന ഷാഹുൽ ഹമീദ് ചോണാരി ആണ് മരിച്ചത്.ഹൃദയാഘാതത്തെതുടർന്ന് ജിദാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാവിലെ എട്ട് മണിയോടെയായിരുന്നു മരണം. ജിദ്ദ നവോദയ സഫ ഏരിയക്ക് കീഴിലുള്ള സഫ രണ്ട് യൂണിറ്റ് അംഗമായിരുന്നു.

## Article Content

**ജിദ്ദ: **ഹൃദയാഘാതത്തെതുടർന്ന് മലപ്പുറം പരപ്പനങ്ങാടി അരിയല്ലൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു . ദനൂബ് സൂപ്പർ മാർക്കറ്റിൽ ഡ്രൈവർ ജോലി ചെയ്തുവരികയായിരുന്ന ഷാഹുൽ ഹമീദ് ചോണാരി ആണ് മരിച്ചത്.ഹൃദയാഘാതത്തെതുടർന്ന് ജിദാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാവിലെ എട്ട് മണിയോടെയായിരുന്നു മരണം. ജിദ്ദ നവോദയ സഫ ഏരിയക്ക് കീഴിലുള്ള സഫ രണ്ട് യൂണിറ്റ് അംഗമായിരുന്നു.

പിതാവ്: മുഹമ്മദ്, മാതാവ്: ബീഫാത്തിമ, ഭാര്യ: ജമീല. പരേതന് രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമുണ്ട്. മകൻ അജ്‌നാസ് ഇപ്പോൾ ജിദ്ദയിലുണ്ട്. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജിദ്ദ നവോദയ പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/335704/malayali-driver-dies-in-jeddah-after-suffering-a-heart-attack)