---
title: " സു​ൽ​ത്താ​ന്റെ സ്ഥാ​നാ​രോ​ഹ​ണ ദി​ന വാ​ർ​ഷി​കം: വ്യാ​ഴാ​ഴ്ച മു​ത​ൽ ഒ​മാ​നി​ൽ നാ​ല് ദി​വ​സം അ​വ​ധി"
english_title: "You will get four consecutive days off in Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/336091/you-will-get-four-consecutive-days-off-in-oman"
published_at: "2026-01-13T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6965db8f71562_hokyday.jpg"
keywords: []
---

#  സു​ൽ​ത്താ​ന്റെ സ്ഥാ​നാ​രോ​ഹ​ണ ദി​ന വാ​ർ​ഷി​കം: വ്യാ​ഴാ​ഴ്ച മു​ത​ൽ ഒ​മാ​നി​ൽ നാ​ല് ദി​വ​സം അ​വ​ധി

> **Lead Summary:** **മ​സ്ക​ത്ത്: **ജ​നു​വ​രി 15 മു​ത​ൽ 18 വ​രെ ഒ​മാ​നി​ൽ തു​ട​ർ​ച്ച​യാ​യ നാ​ല് ദി​വ​സ​ത്തെ അ​വ​ധി ല​ഭി​ക്കും. സു​ൽ​ത്താ​ന്റെ സ്ഥാ​നാ​രോ​ഹ​ണ ദി​ന വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച അ​വ​ധി വ്യാ​ഴാ​ഴ്ച​യാ​യും ഇ​സ്റ​അ്, മി​അ്റാ​ജ് അ​വ​ധി ഞാ​യ​റാ​ഴ്ച​യാ​യും നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

## Article Content

**മ​സ്ക​ത്ത്: **ജ​നു​വ​രി 15 മു​ത​ൽ 18 വ​രെ ഒ​മാ​നി​ൽ തു​ട​ർ​ച്ച​യാ​യ നാ​ല് ദി​വ​സ​ത്തെ അ​വ​ധി ല​ഭി​ക്കും. സു​ൽ​ത്താ​ന്റെ സ്ഥാ​നാ​രോ​ഹ​ണ ദി​ന വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച അ​വ​ധി വ്യാ​ഴാ​ഴ്ച​യാ​യും ഇ​സ്റ​അ്, മി​അ്റാ​ജ് അ​വ​ധി ഞാ​യ​റാ​ഴ്ച​യാ​യും നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലെ വാ​രാ​ന്ത്യ അ​വ​ധി കൂ​ടി ഇ​തോ​ടൊ​പ്പം ചേ​രു​ന്ന​തി​നാ​ൽ ഫ​ല​ത്തി​ൽ നാ​ലു ദി​വ​സം അ​വ​ധി ല​ഭി​ക്കും.

തു​ട​ർ​ച്ച​യാ​യ അ​വ​ധി​ദി​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പൊ​തു-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രും ജോ​ലി ക്ര​മീ​ക​ര​ണ​ങ്ങ​ൾ, യാ​ത്രാ​പ​ദ്ധ​തി​ക​ൾ, വ്യ​ക്തി​ഗ​ത കാ​ര്യ​ങ്ങ​ൾ എ​ന്നി​വ മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്യ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. അ​വ​ധി​ക്കു​ശേ​ഷം തി​ങ്ക​ളാ​ഴ്ച പ്ര​വൃ​ത്തി​ദി​നം പു​ന​രാ​രം​ഭി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/336091/you-will-get-four-consecutive-days-off-in-oman)