---
title: "ഉംറ തീർത്ഥാടനത്തിനിടെ നിലമ്പൂർ സ്വദേശിനി മക്കയിൽ അന്തരിച്ചു"
english_title: "Nilambur native dies in Mecca during Umrah pilgrimage"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/336809/nilambur-native-dies-in-mecca-during-umrah-pilgrimage"
published_at: "2026-01-17T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696b255ba75d5_riyad.jpg"
keywords: []
---

# ഉംറ തീർത്ഥാടനത്തിനിടെ നിലമ്പൂർ സ്വദേശിനി മക്കയിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്:[ ** വിശുദ്ധ ഉംറ തീർത്ഥാടനത്തിനായി മക്കയിലെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശിനി അന്തരിച്ചു. നിലമ്പൂർ മൂത്തേടം വടക്കേ കൈ സ്വദേശിനി ആമിന പാലക്കപ്പറമ്പിൽ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം.

## Article Content

**റിയാദ്:[ ** വിശുദ്ധ ഉംറ തീർത്ഥാടനത്തിനായി മക്കയിലെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശിനി അന്തരിച്ചു. നിലമ്പൂർ മൂത്തേടം വടക്കേ കൈ സ്വദേശിനി ആമിന പാലക്കപ്പറമ്പിൽ ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം.

അൽഅമീൻ ഉംറ ഗ്രൂപ്പിന് കീഴിൽ പത്ത് ദിവസത്തെ തീർത്ഥാടനത്തിനായി എത്തിയതായിരുന്നു ആമിന. ഉംറ കർമ്മങ്ങൾക്കും മദീന സന്ദർശനത്തിനും ശേഷം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അന്ത്യം സംഭവിച്ചത്.

മൃതദേഹം നിലവിൽ മക്കയിലെ അൽനൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ പൂർത്തിയാക്കാൻ ഐ.സി.എഫ് മക്ക ഹെൽപ്പ് ഡെസ്‌ക് പ്രവർത്തകർ രംഗത്തുണ്ട്. മക്കൾ: അൻസാർ, ഹസീന, അഫ്സൽ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/336809/nilambur-native-dies-in-mecca-during-umrah-pilgrimage)